പഞ്ചാബിൽ സുവർണക്ഷേത്രത്തിന് ഒരു കിലോമീറ്റർ അകലെ സ്‌ഫോടനം: ആറു പേർക്ക് പരിക്ക്

സംഭവസ്ഥലത്ത് ഫോറൻസിക് സംഘത്തിന്റെ പരിശോധന തുടരുകയാണ്

Update: 2023-05-07 09:20 GMT
Advertising

അമൃത്സർ: പഞ്ചാബിലെ അമൃത്സറിൽ. സുവർണക്ഷേത്രത്തിന് ഒരു കിലോമീറ്റർ അകലെയാണ് സ്ഫോടനമുണ്ടായത്. നിരവധി പേർക്ക് പരിക്കേറ്റു.

പ്രദേശത്തെ ഏറെ തിരക്കുള്ള ഹെറിറ്റേജ് സ്ട്രീറ്റിൽ  ഇന്നലെ അർധരാത്രിയോടെയായിരുന്നു സ്‌ഫോടനം. തീർഥാടകരും വിനോദസഞ്ചാരികളുമായി നിരവധി പേർ സംഭവസമയം സ്ഥലത്തുണ്ടായിരുന്നു. സ്‌ഫോടനസ്ഥലത്തുള്ള ഒരു റസ്റ്ററന്റിന്റെ ജനൽച്ചില്ലുകൾ തകർന്നതല്ലാതെ സ്‌ഫോടനത്തിൽ മറ്റ് നാശനഷ്ടങ്ങൾ രേഖപ്പെടുത്തിയിട്ടില്ല.

സ്‌ഫോടനത്തിന്റെ കാരണം വ്യക്തമല്ലെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. സംഭവസ്ഥലത്ത് ഫോറൻസിക് സംഘത്തിന്റെ പരിശോധന തുടരുകയാണ്. 

updating

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News