ബി.ജെ.പി നേതാവിന്റെ വീടിന് പിന്നിൽ യുവതിയെ കൊന്ന് കുഴിച്ചിട്ട നിലയിൽ

വീടിന്റെ പിൻഭാ​ഗം വൃത്തിയാക്കുന്നതിനിടെയാണ് മൃതദേഹം കണ്ടത്.

Update: 2022-12-31 11:11 GMT

മുംബൈ: ബി.ജെ.പി നേതാവിന്റെ വസതിക്ക് പിന്നിൽ യുവതിയെ കൊന്ന് കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. മഹാരാഷ്ട്ര സതാര ജില്ലയിൽ നിന്നുള്ള മുൻ എം.എൽ.സിയായ കാന്ത നലവാഡെയുടെ വീടിന് പിറകിലാണ് മൃതദേഹം കണ്ടെത്തിയത്.

അടച്ചിട്ട വീടിന്റെ പിൻഭാ​ഗം വൃത്തിയാക്കുന്നതിനിടെയാണ് വീട്ടുകാർ മൃതദേഹം കണ്ടത്. ഇടയ്ക്കിടയ്ക്കാണ് തങ്ങൾ ഈ ബം​ഗ്ലാവിൽ വന്ന് താമസിക്കുന്നതെന്ന് കുടുംബാ​ഗങ്ങൾ പറയുന്നു.

"ഒരു സ്ത്രീയുടെ വികൃതവും അഴുകിയതുമായ മൃതദേഹം ബംഗ്ലാവിന്റെ പിൻഭാ​ഗത്ത് ഭാഗികമായി കുഴിച്ചിട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. വെള്ളിയാഴ്ച വീട്ടുകാർ അവിടെയെത്തി വൃത്തിയാക്കാൻ തുടങ്ങിയപ്പോഴാണ് ഇത് കണ്ടെത്തിയത്"- ഒരു പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

Advertising
Advertising

ഉടൻ വീട്ടുകാർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നെന്നും അന്വേഷണം തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മരിച്ച സ്ത്രീ ആരാണെന്ന് ഇനിയും കണ്ടെത്താനായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ബം​ഗ്ലാവിന്റെ പിന്നിൽ നിന്നും സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയതുമായി ബന്ധപ്പെട്ട് എല്ലാ വശവും അന്വേഷിക്കുമെന്ന് സതാര പൊലീസ് സൂപ്രണ്ട് സമീർ ഷെയ്ഖ് അറിയിച്ചു. മരിച്ച സ്ത്രീയുടെ പേരു വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്നും അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞയാഴ്ച, മധ്യപ്രദേശിലെ കോൺ​ഗ്രസ് എം.എൽ.എയുടെ ബം​ഗ്ലാവിൽ വിദ്യാർഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഡിൻദോരി മണ്ഡലത്തിൽ നിന്നുള്ള നിയമസഭാം​ഗമായ ഓംകാർ സിങ് മർകമിന്റെ ശ്യാമള ഹിൽസിലെ ഔദ്യോ​ഗിക വസതിയിലാണ് വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇവിടെ നിന്ന് പഠിക്കുന്ന 22കാരനായ തിരത് സിങ് എന്ന വിദ്യാർഥിയാണ് മരണപ്പെട്ടത്. പ്രഥമദൃഷ്ട്യാ ആത്മഹത്യയാണെന്നാണ് നി​ഗമനമെന്ന് പൊലീസ് അറിയിച്ചു. അർബുദ ബാധിതനായിരുന്ന വിദ്യാർഥിയെന്നും മൃതദേഹത്തിന്റെ സമീപത്തു നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

By - Web Desk

contributor

Similar News