നോക്കിനിൽക്കെ നിലംപൊത്തി കെട്ടിടം, നിലവിളിച്ചോടി ജനം; ദൃശ്യങ്ങൾ

കെട്ടിടത്തിനുള്ളിൽ ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോയെന്ന് ഫയർ ഫോഴ്സ് തിരച്ചിൽ നടത്തിവരികയാണ്

Update: 2023-03-08 12:59 GMT
Editor : banuisahak | By : Web Desk

ഡൽഹി: ഡൽഹി ഭജൻപുരയിലെ വിജയ് പാർക്കിൽ കെട്ടിടം തകർന്നുവീണു. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെയായിരുന്നു സംഭവം. ജനവാസമുള്ള കെട്ടിടമാണ് തകർന്നുവീണത്. പക്ഷേ, ആളപായമൊന്നും റിപ്പോർട്ട് ചെയ്യാത്തത് ആശ്വാസമായിരിക്കുകയാണ്. 

കെട്ടിടം തകർന്ന വിവരമറിഞ്ഞയുടൻ ഫയർ ഫോഴ്സ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. കെട്ടിടത്തിനുള്ളിൽ ആരെങ്കിലും കുടുങ്ങി കിടക്കുന്നതായോ മറ്റോ വിവരങ്ങളില്ല. എങ്ങനെയാണ് കെട്ടിടം തകർന്നതെന്നത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പോലീസ് അന്വേഷിച്ചുവരികയാണ്. 

കെട്ടിടത്തിന്റെ താഴെ കുറച്ച് കടകൾ പ്രവർത്തിച്ചിരുന്നുവെങ്കിലും ഹോളി പ്രമാണിച്ച് ഇവക്കെല്ലാം അവധിയായിരുന്നു. കെട്ടിടത്തിന് മുകളിലും ആരും ഉണ്ടായിരുന്നില്ലെന്നാണ് പരിസരവാസികൾ പറയുന്നത്. കെട്ടിടത്തിനുള്ളിൽ ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോ എന്നത് ഫയർ ഫോഴ്സ് തിരച്ചിൽ നടത്തിവരികയാണ്. റോഡിലേക്ക് പൊടുന്നനെ കെട്ടിടം തകർന്നുവീണത് പരിഭ്രാന്തി പരത്തി. കെട്ടിടം തകർന്നുവീഴുന്നതിന്റെയും ആളുകൾ ഭയന്ന് നിലവിളിച്ചോടുന്നതിന്റെയും ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. 

Advertising
Advertising

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News