'ജംസ്' മോഷ്ടിച്ചതിന് 'ജെയിംസ് ബോണ്ട്' നഷ്ടപരിഹാരം നൽകണം; വർഷങ്ങൾ നീണ്ട നിയമപോരാട്ടത്തിന് തീർപ്പ്

നീരജ് ഫുഡ്‌ പ്രൊഡക്ട്സ് എന്ന കമ്പനി 'ജെയിംസ് ബോണ്ട്' എന്നപേരിൽ പുറത്തിറക്കിയ ചോക്ലേറ്റിൻറെ കളറും രൂപവുമെല്ലാം കാഡ്ബറി ജംസുമായി സാമ്യമുള്ളതാണെന്ന് കാണിച്ചായിരുന്നു കാഡ്ബറി ഇന്ത്യ ഫുഡ്സ് പ്രൈവറ്റ് ലിമിറ്റഡ് കോടതിയെ സമീപിച്ചത്.

Update: 2022-07-28 07:15 GMT

ഡല്‍ഹി: കാഡ്ബറി ജംസിന്‍റെ വ്യാപാരമുദ്ര മോഷ്ടിച്ചതിന് ഇന്ത്യന്‍ കമ്പനി 16 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന് ഡല്‍ഹി ഹൈക്കോടതി ഉത്തരവ്. നീരജ് ഫുഡ്പ്രൊഡക്ട്സും ബ്രിട്ടീഷ് കമ്പനിയായ കാഡ്ബറി ഇന്ത്യ ഫുഡ്‌സ് പ്രൈവറ്റ് ലിമിറ്റഡും (മൊണ്ടെലെസ് ഇന്ത്യ ഫുഡ്‌സ് പ്രൈവറ്റ് ലിമിറ്റഡ്) തമ്മിൽ 2005 മുതൽ നടക്കുന്ന നിയമ പോരാട്ടത്തിനാണ് ഇതോടെ തീര്‍പ്പാകുന്നത്.

നീരജ് ഫുഡ്പ്രൊഡക്ട്സ് എന്ന കമ്പനി 'ജെയിംസ് ബോണ്ട്' എന്നപേരിൽ പുറത്തിറക്കിയ ചോക്ലേറ്റിന്‍റെ കളറും രൂപവുമെല്ലാം കാഡ്ബറി ജംസുമായി സാമ്യമുള്ളതാണെന്ന് കാണിച്ചായിരുന്നു കാഡ്ബറി ഇന്ത്യ ഫുഡ്‌സ് പ്രൈവറ്റ് ലിമിറ്റഡ് കോടതിയെ സമീപിച്ചത്. രണ്ട് ഉത്പന്നങ്ങളുടെ പാക്കിങും ഒരുപോലെയായിരുന്നു. ഇത് കാഡ്ബറിയുടെ ഇന്ത്യയിലെ വ്യവസായത്തെ സാരമായി ബാധിക്കുകയും ചെയ്തിരുന്നു. 

നീരജ് ഫുഡ്പ്രൊഡക്ട്സ് കാഡ്ബറിയുടെ അവകാശങ്ങൾ ലംഘിച്ചുവെന്നതില്‍ സംശയമില്ലെന്നായിരുന്നു കേസ് പരിഗണിക്കവെ ജസ്റ്റിസ് പ്രതിഭ എം. സിങ് ചൂണ്ടിക്കാട്ടിയത്. ബൗദ്ധിക സ്വത്തവകാശ സംരക്ഷണ നിയമം ലംഘിച്ചതായി തെളിഞ്ഞതിനെതുടർന്നാണ് കോടതി കാഡ്ബറിക്ക് അനുകൂലമായ വിധി പ്രസ്താവിച്ചത്. 

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News