കർഷക രോഷം ആളിക്കത്തുന്നതിനിടെ ഫസൽ ബീമാ യോജന പദ്ധതി ജനകീയമാക്കാൻ കേന്ദ്രം

കർഷക വിളകൾക്ക് ഇൻഷുറൻസ് പരിരക്ഷ നൽകുന്ന പദ്ധതി വ്യാപിപ്പിക്കാനാണ് ശ്രമം

Update: 2021-08-11 01:31 GMT
Editor : Jaisy Thomas | By : Web Desk
Advertising

രാജ്യത്ത് കർഷക രോഷം ആളിക്കത്തുന്നതിനിടെ പ്രധാനമന്ത്രി ഫസൽ ബീമാ യോജന പദ്ധതി കൂടുതൽ ജനകീയമാക്കാൻ കേന്ദ്ര സർക്കാർ. കർഷക വിളകൾക്ക് ഇൻഷുറൻസ് പരിരക്ഷ നൽകുന്ന പദ്ധതി വ്യാപിപ്പിക്കാനാണ് ശ്രമം. വിളകൾക്കുള്ള ഇൻഷുറന്‍സ് കവറേജ് വർധിപ്പിക്കുന്നതടക്കമുള്ള പാർലമെന്‍റ് സമിതിയുടെ നിർദ്ദേശങ്ങൾ നടപ്പാക്കാനാണ് കേന്ദ്ര സർക്കാർ ആലോചിക്കുന്നത്.

കർഷകരുടെ വിളകൾക്ക് പരിരക്ഷ ഉറപ്പാക്കുന്നതിനായി 2016 ഏപ്രിൽ ഒന്നിനാണ് പ്രധാനമന്ത്രി ഫസൽ ബീമാ യോജന പദ്ധതി കേന്ദ്രസർക്കാർ ആരംഭിച്ചത്. ഏറ്റവും കുറഞ്ഞ പ്രീമിയം നിരക്കിൽ കർഷകർക്ക് വിളകളുടെ ഇൻഷുറൻസ് പരിരക്ഷ നൽകുന്ന പദ്ധതിയാണിത് . പ്രീമിയം തുകയിൽ കർഷകരുടെ വിഹിതത്തിന് തുല്യമോ അതിനുമുകളിലോ ഉള്ള വിഹിതം കേന്ദ്രസർക്കാരും സംസ്ഥാനവും നൽകും .എന്നാൽ പഞ്ചാബ്, ബംഗാൾ, ആന്ധ്രാപദേശ്, തെലുങ്കാന അടക്കമുള്ള സംസ്ഥാനങ്ങൾ പ്രീമിയം തുക അടക്കാത്തത് കൊണ്ട് പദ്ധതി മുന്നോട്ട് പോകുന്നില്ല. അടിയന്തരമായി ഇതിനാവശ്യമായ നടപടി സ്വീകരിക്കണമെന്നാണ് കേന്ദ്ര നിലപാട്.

പ്രാദേശിക പ്രകൃതി ദുരന്തങ്ങൾ മൂലമുണ്ടാകുന്ന വ്യക്തിഗത വിള നഷ്ടങ്ങൾക്കും വിളവെടുപ്പിനുശേഷം ഉണ്ടാക്കുന്ന നഷ്ടങ്ങൾക്കും നിലവിൽ പരീക്ഷ നൽകുന്നുണ്ട് .നഷ്ടപരിഹാരത്തുക വർധിപ്പിക്കാനും കേന്ദ്ര സർക്കാർ ആലോചിക്കുന്നുണ്ട്. കർഷകരെ പദ്ധതിയിലേക്ക് അടുപ്പിക്കാൻ വേണ്ടി ബോധവത്കരണമടക്കമുള്ള പ്രചരണ പരിപാടികൾ സംഘടിപ്പിക്കണമെന്നടക്കമുള്ള നിർദേശമാണ് പാർലമെന്‍ററി സമിതി മുന്നോട്ട് വെച്ചത്. ഈ നിർദേശങ്ങൾ നടപ്പിലാക്കി മുന്നോട്ടുപോകാനാണ് കൃഷി മന്ത്രാലയത്തിന്‍റെ ആലോചന.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News