പള്ളികൾ തകർക്കുന്നു, പുരോഹിതരെ അകാരണമായി അറസ്റ്റ് ചെയ്യുന്നു; പ്രതിഷേധത്തിനൊരുങ്ങി ക്രൈസ്‌തവ സംഘടനകൾ

79 സംഘടനകളുടെ നേതൃത്വത്തിലാണ് പ്രതിഷേധം

Update: 2023-02-18 13:43 GMT
Editor : banuisahak | By : Web Desk
Advertising

ഡൽഹി: ക്രൈസ്‌തവർക്ക് നേരെ രാജ്യത്തുടനീളം നടക്കുന്ന അതിക്രമങ്ങൾക്കെതിരെ പ്രതിഷേധത്തിന് ക്രൈസ്‌തവ സംഘടനകൾ. നാളെ ജന്തർമന്ദറിലാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. രാഷ്ട്രപതിക്ക് ക്രൈസ്‌തവ നേതാക്കൾ നിവേദനം നൽകും.

79 സംഘടനകളുടെ നേതൃത്വത്തിലാണ് പ്രതിഷേധം. ഛത്തീസ്ഗഡിലെ നാരായൺപൂരിൽ കഴിഞ്ഞ മാസം ക്രിസ്ത്യൻ പള്ളി അടിച്ചുതകർത്തതിന്റെ പശ്ചാത്തലത്തിലാണ് പ്രതിഷേധം. മധ്യപ്രദേശിലെ പലയിടങ്ങളിലും സമാനമായ ആക്രമണങ്ങൾ നടക്കുകയും പുരോഹിതന്മാരെ അറസ്റ്റ് ചെയ്യുകയും ചെയ്‌തിരുന്നു.

മതപരിവർത്തനത്തിന് നേതൃത്വം നൽകിയെന്ന് ആരോപിച്ചാണ് പുരോഹിതരെ അറസ്റ്റ് ചെയ്തത്. കൂടാതെ, ക്രൈസ്തവ സംഘടനകൾക്കും സ്ഥാപനങ്ങൾക്കും നേരെ അക്രമം നടത്തുന്നവരെ തുടർച്ചയായി കോടതി വെറുതേവിടുന്ന സാഹചര്യമുണ്ട്.

ഇത് കണക്കിലെടുത്ത് വിഷയത്തിൽ അടിയന്തരമായി കേന്ദ്ര ഇടപെടൽ വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് പ്രതിഷേധം. കേന്ദ്രസേന ക്രൈസ്‌തവ പുരോഹിതന്മാർക്ക് സംരക്ഷണം നൽകണമെന്നും സംഘടനകൾ ആവശ്യപ്പെടുന്നു. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News