ആശാവർക്കർമാരുടെ സമരം: മഹാരാഷ്ട്രയിൽ പിന്തുണച്ചും കേരളത്തിൽ വിമർശിച്ചും സിഐടിയു

2023 നവംബറിൽ തങ്ങൾക്ക് വാഗ്ദാനം ചെയ്ത ശമ്പളവർധനവ് നടപ്പിലാക്കണമെന്നാവശ്യപ്പെട്ടാണ് താനെ കളക്ടറുടെ ഓഫീസിന് മുന്നില്‍ 10,000ലധികം ആശമാര്‍ സമരവുമായി എത്തിയിരുന്നത്

Update: 2025-03-04 09:39 GMT
Editor : rishad | By : Web Desk

മുംബൈ: ഓണറേറിയം കുറഞ്ഞതിൽ മഹാരാഷ്ട്രയിൽ സമരം ചെയ്ത ആശാവര്‍ക്കര്‍മാരെ പിന്തുണച്ച് സിഐടിയു.

കേരളത്തിൽ സമരം ചെയ്യുന്ന ആശാവർക്കർമാർ കേന്ദ്രസർക്കാറിനെതിരെയാണ് സമരം ചെയ്യേണ്ടതെന്ന് നിരന്തരം വ്യക്തമാക്കുമ്പോഴാണ് മഹാരാഷ്ട്രയിൽ സംസ്ഥാന സർക്കാറിനെ സമരം ചെയ്തപ്പോള്‍ സിഐടിയു പിന്തുണച്ചത്. 

ആശ വർക്കാർമാർക്ക് 5000 രൂപ വർധിപ്പിക്കാനുള്ള ഏക്നാഥ് ഷിന്‍ഡെ സര്‍ക്കാര്‍ തീരുമാനത്തെ സിഐടിയു വിമര്‍ശിക്കുകയം ചെയ്തു. തുക കുറവാണെന്നും കോവിഡ് പടർന്നുപിടിച്ച സമയത്ത് ഭയരഹിതമായി ഇടപെടുകയും മികച്ച സേവനം നടത്തുകയും ചെയ്ത ആശമാരെ അവഹേളിക്കുന്നത് ശരിയല്ലെന്നുമായിരുന്നു സിഐടിയു നിലപാട്.  

Advertising
Advertising

2023 നവംബറിൽ തങ്ങൾക്ക് വാഗ്ദാനം ചെയ്ത ശമ്പളവർധനവ് നടപ്പിലാക്കണമെന്നാവശ്യപ്പെട്ടാണ് താനെ കളക്ടറുടെ ഓഫീസിന് മുന്നില്‍ 10,000ലധികം ആശമാര്‍ സമരവുമായി എത്തിയത്. 2024 ഫെബ്രുവരിയിലായിരുന്നു സമരം നടന്നിരുന്നത്. ശമ്പളത്തിന് പുറമെ ആശാ പ്രവർത്തകർക്ക് 7,000 രൂപയും ബ്ലോക്ക് ഇൻവിജിലേറ്റർമാർക്ക് 10,000 രൂപയും വര്‍ധിപ്പിക്കണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടിരുന്നു. 

സമരം രൂക്ഷമായപ്പോള്‍ സര്‍ക്കാര്‍ ഇടപെടാമെന്നും പ്രശ്നം പരിഹരിക്കാമെന്നും വാഗ്ദാം കൊടുത്തിരുന്നു. എന്നാല്‍  ഇടപെടലുകളൊന്നും നടന്നില്ല. പല കാരണങ്ങള്‍ കൊണ്ട് തീരുമാനം നീട്ടിക്കൊണ്ടുപോകുകയായിരുന്നു.  അവസാനം   ലോക്സഭ തെരഞ്ഞെടുപ്പ് അടുത്ത് നില്‍ക്കെയാണ് ആശ വര്‍ക്കര്‍മാര്‍ക്ക് 5000 രൂപയും പ്രൊമോട്ടര്‍മാര്‍ക്ക് 1000 രൂപയും വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്.

ആശ വര്‍ക്കര്‍മാര്‍ക്ക് കുറഞ്ഞ തുക അനുവദിച്ചുള്ള സംസ്ഥാന മന്ത്രിസഭാ തീരുമാനം നീതീകരിക്കാനാവില്ലെന്നും സിഐടിയു വ്യക്തമാക്കുന്നു. 2024 ഓഗസ്റ്റില്‍ പോസ്റ്റ് ചെയ്ത കുറിപ്പ് ഇപ്പോഴും ഫേസ്ബുക്കിലുണ്ട്. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News