കോമ്പസ് കൊണ്ട് സഹപാഠികൾ കുത്തിയത് 108 തവണ; നാലാം ക്ലാസുകാരന് ക്രൂരമർദനം

ഇൻഡോറിലെ സ്വകാര്യ സ്‌കൂളിൽ വിദ്യാർഥികൾ തമ്മിലുള്ള വഴക്കിനിടെയായിരുന്നു സംഭവം

Update: 2023-11-27 11:07 GMT

ഇൻഡോർ: മധ്യപ്രദേശിൽ നാലാംക്ലാസുകാരനെ കോമ്പസ് കൊണ്ട് കുത്തി പരിക്കേൽപ്പിച്ച് സഹപാഠികൾ. ഇൻഡോറിലെ സ്വകാര്യ സ്‌കൂളിൽ വിദ്യാർഥികൾ തമ്മിലുള്ള വഴക്കിനിടെയായിരുന്നു ആക്രമണം. സംഭവത്തിൽ റിപ്പോർട്ട് നൽകാൻ ശിശുക്ഷേമ സമിതി പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ശനിയാഴ്ച ഉച്ചയോടുകൂടിയാണ് സഹപാഠികളുടെ ആക്രമണത്തിൽ നാലാക്ലാസുകാരന് പരിക്കേറ്റത്. ജ്യോമട്രി ബോക്‌സിലെ കോമ്പസ് ഉപയോഗിച്ച് 108 തവണ സഹപാഠികൾ കുത്തുകയായിരുന്നു. ശരീരത്തിൽ നിറയെ പാടുകളുമായി കുട്ടി കരഞ്ഞുകൊണ്ട് വീട്ടിലെത്തിയപ്പോഴാണ് മാതാപിതാക്കൾ സംഭവമറിയുന്നത്. തുടർന്ന് ഇവർ പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു.

Advertising
Advertising
Full View

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ടിട്ടും നൽകാൻ സ്‌കൂൾ മാനേജ്‌മെന്റ് തയ്യാറായില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം. കുട്ടിയെ ആക്രമിച്ചവരും പത്ത് വയസ്സിൽ താഴെയുള്ളവരായതിനാൽ നിയമ വ്യവസ്ഥകൾ അനുസരിച്ച് ഉചിതമായ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News