ബംഗാളിലെ ബാങ്കുരയിൽ ചരക്ക് ട്രെയിനുകൾ കൂട്ടിയിടിച്ചു; പന്ത്രണ്ട് ബോഗികൾ പാളം തെറ്റി

അപകടത്തില്‍ ഒരു ലോക്കോ പൈലറ്റിന് നിസാര പരിക്കേറ്റിട്ടുണ്ട്

Update: 2023-06-25 04:33 GMT
Editor : ലിസി. പി | By : Web Desk

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ബാപന്ത്രണ്ട് ബോഗികൾ പാളം തെറ്റിങ്കുരയിൽ ചരക്ക് ട്രെയിനുകൾ കൂട്ടിയിടിച്ചു. ഖരഗ്പൂർ-ബങ്കുറ-ആദ്ര പാതയിലെ ഗതാഗതം നിർത്തിവച്ചു. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. ഞായറാഴ്ച പുലര്‍ച്ചെ നാലുമണിയോടെയാണ് ചരക്ക് ട്രെയിനുകള്‍ കൂട്ടിയിടിച്ചത്.

നിര്‍ത്തിയിട്ട ഒരു ട്രെയിനിലേക്ക് ഗുഡ്സ് ട്രെയിന്‍ ഇടിച്ചുകയറുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. അപകടത്തില്‍  ഒരു ലോക്കോ പൈലറ്റിന് നിസാരപരിക്കേറ്റിട്ടുണ്ട്. ഇടിയുടെ ആഘാതത്തില്‍ ഗുഡ്സ് ട്രെയിനിന്‍റെ 12 ബോഗികള്‍ പാളം തെറ്റിയിട്ടുണ്ട്. അപകടത്തെത്തുടര്‍ന്ന്  14 ട്രെയിനുകൾ റദ്ദാക്കി. മൂന്നെണ്ണം വഴിതിരിച്ചുവിട്ടു. രണ്ട് ട്രെയിനുകളുടെ യാത്രാ ദൂരം കുറച്ചു.

Advertising
Advertising

അപകടത്തിന്റെ കാരണവും രണ്ട് ട്രെയിനുകളും എങ്ങനെ കൂട്ടിയിടിച്ചുവെന്നതും ഇപ്പോഴും വ്യക്തമല്ലെന്നായിരുന്നു റെയില്‍വെയുടെ പ്രതികരണം.

ജൂൺ രണ്ടിനാണ് ഒഡീഷയിലെ ബാലസോർ ജില്ലയിൽ മൂന്ന് ട്രെയിനുകൾ  കൂട്ടിയിടിച്ച് 275 പേർ കൊല്ലപ്പെട്ടത്. ബംഗളൂരു-ഹൗറ സൂപ്പർഫാസ്റ്റ് എക്‌സ്പ്രസ്, ഷാലിമാർ-ചെന്നൈ സെൻട്രൽ കോറോമാണ്ടൽ എക്‌സ്പ്രസ്, ഒരു ഗുഡ്‌സ് ട്രെയിൻ എന്നിവയാണ് അന്ന് കൂട്ടിയിടിച്ചത്. 

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News