പാചകവാതക വില കൂട്ടി

വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടറിന്‍റെ വില കൂടി

Update: 2021-12-01 08:00 GMT

രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടറിന്‍റെ വില കൂട്ടി. 101 രൂപയാണ് ഒറ്റയടിക്ക് കൂട്ടിയത്. ഇതോടെ ഒരു സിലിണ്ടറിന്‍റെ വില 2095 രൂപ 50 പൈസ ആയി. മാസം തോറും വാണിജ്യ സിലിണ്ടറുകളുടെ വില കൂടുന്നത് തട്ടുകടക്കാർ മുതൽ വൻകിട ഹോട്ടലുടമകളെ വരെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.

ദിവസേനെ ഒരു സിലിണ്ടറെങ്കിലും ഉപയോഗിക്കേണ്ടി വരുന്ന ഫാസ്റ്റ് ഫുഡ് വ്യാപാരികളെയാണ് വിലവര്‍ധന കാര്യമായി ബാധിച്ചത്. പലരും ഗ്യാസിന് പകരം വിറകടുപ്പുകളെ ആശ്രയിച്ചു തുടങ്ങിയിരിക്കുന്നു. ഒക്ടോബറില്‍ ഗാര്‍ഹിക ആവശ്യത്തിനുള്ള പാചകവാതകത്തിന്‍റെ വില 15 രൂപ കൂട്ടിയിരുന്നു. 906.50 രൂപയാണ് പാചകവാതകത്തിന്‍റെ വില.

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News