Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
ന്യൂഡൽഹി: പാക് അധിനിവേശ കശ്മീരിലെ സംഘർഷത്തിൽ പ്രതികരണവുമായി ഇന്ത്യ. പാകിസ്താന്റെ അടിച്ചമർത്തൽ സമീപനത്തിന്റെ പരിണതഫലമാണ് കാണുന്നതെന്നും മനുഷ്യാവകാശ ലംഘനത്തിന് പാകിസ്താൻ മറുപടി നൽകണമെന്നും വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു.
അതിർത്തി സംഘർഷത്തിൽ പങ്കെന്ന ബംഗ്ലാദേശിന്റെ ആരോപണം വിദേശകാര്യ മന്ത്രാലയം തള്ളി. ഇടക്കാല സർക്കാർ സ്വന്തം പരാജയം മറച്ചുവെക്കുന്നുവെന്നും രൺധീർ ജയ്സ്വാൾ പറഞ്ഞു. ചിറ്റഗോങ്ങിൽ ന്യൂനപക്ഷങ്ങൾക്കെതിരായി നടന്ന കുറ്റകൃത്യങ്ങളിൽ ഗൗരവമുള്ള അന്വേഷണത്തിന് തയാറാകണം. സർക്രീക്ക് മേഖലയിലെ വിഷയങ്ങളെ സംബന്ധിച്ച് പ്രതിരോധ മന്ത്രി നിലപാട് വ്യക്തമാക്കി.
ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഭീകരവാദത്തിനും സംഘടിത കുറ്റകൃത്യങ്ങൾ തടയുന്നതിലും നിലവിൽ ചർച്ചകൾ നല്ല രീതിയിൽ പുരോഗമിക്കുന്നുണ്ട്. അജിത് ഡോവൽ കാനഡയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായി കൂടികാഴ്ച നടത്തിയെന്നും വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്സ്വാൽ പറഞ്ഞു.
ഏഷ്യാകപ്പ് വിവാദങ്ങളോട് രണ്‍ധീര്‍ ജയ്സ്വാൽ പ്രതികരിച്ചില്ല. ബിസിസിഐയോട് ചോദിക്കുന്നതാകും ഉചിതമെന്നായിരുന്നു പ്രതികരണം.