മധ്യപ്രദേശില്‍ കോണ്‍ഗ്രസ് 150 സീറ്റുകള്‍ നേടുമെന്ന് രാഹുല്‍ ഗാന്ധി

മധ്യപ്രദേശിലെ കോണ്‍ഗ്രസ് നേതൃത്വവുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു രാഹുലിന്‍റെ പ്രതികരണം

Update: 2023-05-29 13:25 GMT
Editor : Jaisy Thomas | By : Web Desk

രാഹുല്‍ ഗാന്ധി

Advertising

ഭോപ്പാല്‍: കര്‍ണാടകയിലെ വിജയം കോണ്‍ഗ്രസ് മധ്യപ്രദേശിലും ആവര്‍ത്തിക്കുമെന്ന് രാഹുല്‍ ഗാന്ധി. പാര്‍ട്ടി 150 സീറ്റുകള്‍ നേടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മധ്യപ്രദേശിലെ കോണ്‍ഗ്രസ് നേതൃത്വവുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു രാഹുലിന്‍റെ പ്രതികരണം.

“ഞങ്ങൾ ഒരു നീണ്ട ചർച്ച നടത്തി. കർണാടകയിൽ 136 സീറ്റുകള്‍ കിട്ടി.മധ്യപ്രദേശില്‍ 150 സീറ്റുകള്‍ നേടും. കര്‍ണാടകയിലേത് മധ്യപ്രദേശിലും ആവര്‍ത്തിക്കാന്‍ പോവുകയാണ്'' യോഗത്തിന് ശേഷം രാഹുൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്‌ക്കൊപ്പം മധ്യപ്രദേശിൽ നിന്നുള്ള ഉന്നത പാർട്ടി നേതാക്കളുമായി നടത്തിയ യോഗത്തിൽ എല്ലാ സംസ്ഥാന നേതാക്കളും പാർട്ടിക്കുള്ളിലെ ഐക്യത്തിന് ഊന്നൽ നൽകി.മുൻ മുഖ്യമന്ത്രിയും മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷനുമായ കമൽനാഥ്, എഐസിസി ചുമതലയുള്ള പി അഗർവാൾ എന്നിവരും യോഗത്തിൽ പങ്കെടുത്തു.എല്ലാ നേതാക്കളും ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിൽ മത്സരിക്കുകയും സംസ്ഥാനത്ത് പാർട്ടിയെ വിജയിപ്പിക്കുകയും ചെയ്യണമെന്ന് എല്ലാവർക്കും തോന്നി," യോഗത്തിന്‍റെ വിശദാംശങ്ങളെക്കുറിച്ച് അഗർവാൾ പറഞ്ഞു.

''ഈ തെരഞ്ഞെടുപ്പില്‍ പാർട്ടി സ്വീകരിക്കേണ്ട തന്ത്രങ്ങളെക്കുറിച്ചും വിഷയങ്ങളെക്കുറിച്ചും ഞങ്ങൾ എല്ലാവരും ചർച്ച ചെയ്തു. ഞങ്ങൾ ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നാണ് എല്ലാവരുടെയും അഭിപ്രായം.'' കമല്‍നാഥ് പറഞ്ഞു. തെരഞ്ഞെടുപ്പിന് നാല് മാസത്തിലധികം ബാക്കിയുണ്ടെന്ന് സൂചിപ്പിച്ച അദ്ദേഹം, എല്ലാ മുതിർന്ന നേതാക്കളും പങ്കെടുത്ത വളരെ പ്രധാനപ്പെട്ട യോഗമാണിതെന്നും കൂട്ടിച്ചേര്‍ത്തു. കർണാടകയിൽ നൽകിയതുപോലെ ഗ്യാരന്റി നൽകുമോയെന്ന ചോദ്യത്തിന്, മധ്യപ്രദേശിൽ ‘നാരി സമ്മാൻ യോജന’യിലൂടെ തുടക്കമിട്ടതായി നാഥ് പറഞ്ഞു.“ഞങ്ങൾ ചിലത് ചെയ്തിട്ടുണ്ട്, ചിലത് ഭാവിയിൽ പ്രഖ്യാപിക്കും'' നാഥ് വ്യക്തമാക്കി.

മധ്യപ്രദേശിൽ ബിജെപി 200-ലധികം സീറ്റുകൾ നേടുമെന്ന് രാഹുലിന്റെ പ്രസ്താവനയോട് പ്രതികരിച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞു.കോണ്‍ഗ്രസ് പകല്‍ സ്വപ്നത്തില്‍ തുടരട്ടെയെന്നും അദ്ദേഹം പരിഹസിച്ചു. 


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News