വിവാദ വ്യവസായി സുകേഷ് ചന്ദ്രശേഖറിന്‍റെ ആഡംബര കാറുകള്‍ ഇ.ഡി ലേലം ചെയ്യുന്നു

ഈ കാറുകളെല്ലാം നിലവിൽ കൊച്ചിയിലെ ഇ.ഡി കസ്റ്റഡിയിലാണ്

Update: 2023-08-09 07:09 GMT

സുകേഷ് ചന്ദ്രശേഖര്‍

മുംബൈ: 200 കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസില്‍ ജയിലില്‍ കഴിയുന്ന വിവാദ വ്യവസായി സുകേഷ് ചന്ദ്രശേഖറിന്‍റെ ആഡംബര കാറുകള്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ലേലം ചെയ്യുന്നു. സുകേഷിനും ഭാര്യ ലീന പോളിനും നിരവധി ആഡംബര കാറുകൾ ഉണ്ട്. ഈ കാറുകളെല്ലാം നിലവിൽ കൊച്ചിയിലെ ഇ.ഡി കസ്റ്റഡിയിലാണ്.


ആഗസ്ത് 11നാണ് ലേലം നടക്കുന്നത്. താല്‍പര്യമുള്ളവര്‍ക്ക് ഇ.ഡിയുടെ ഔദ്യോഗിക വെബ്‍സൈറ്റ് വഴി ലേലം വിളിക്കാം. ഇഡി പിടിച്ചെടുത്ത എല്ലാ വാഹനങ്ങളുടെയും വിശദാംശങ്ങളും ചിത്രങ്ങളും ടി-ബിഎച്ച്പി പോസ്റ്റിലൂടെയാണ് പുറത്തുവന്നത്. കാറുകള്‍ കൂടാതെ സുകേഷിന്‍റെ കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കളും ഇ.ഡി കണ്ടുകെട്ടിയിരുന്നു. ഇയാളുടെ പിടിച്ചെടുത്ത കാറുകളെല്ലാം ഒരുമിച്ച് ഒരിടത്ത് പാർക്ക് ചെയ്തിരിക്കുന്നത് ഇതാദ്യമാണ്. ലംബോർഗിനി അവന്റഡോർ, ഒന്നിലധികം ലാൻഡ് റോവർ റേഞ്ച് റോവറുകൾ തുടങ്ങി നിരവധി വാഹനങ്ങള്‍ ഇക്കൂട്ടത്തിലുണ്ട്. ഇവ കൂടാതെ, പോർഷെ 911, മെയ്‌ബാക്ക് ബ്രാബസ്, എക്‌സ് ഫെരാരി 458 ഇറ്റാലിയ തുടങ്ങിയ കാറുകളും സുകേഷിന്‍റെ ഉടമസ്ഥതയിലുണ്ട്.

Advertising
Advertising

സമീപ കാലത്തുണ്ടായ ഏറ്റവും വലിയ തട്ടിപ്പ് കേസിലെ പ്രതിയാണ് സുകേഷ്. മലയാളി നടിയും മോഡലുമായ ഭാര്യ ലീന മരിയപോളും കേസിൽ പ്രതിയാണ്. ഫാർമസ്യൂട്ടിക്കൽ കമ്പനിയായ റാൻബാക്‌സിയുടെ പ്രൊമോട്ടർമാരായ ശിവിന്ദർ സിങ്, മൽവീന്ദർ സിങ് എന്നിവരുടെ കുടുംബത്തിൽ നിന്നാണ് സുകേഷ് ചന്ദ്രശേഖർ 200 കോടി തട്ടാൻ ശ്രമിച്ചത്. തട്ടിപ്പു നടത്തിയ ശേഷം ആഡംബര ജീവിതമാണ് ഇയാൾ നയിച്ചിരുന്നത്. ആന്ധ്ര, കേരളം, തമിഴ്‌നാട് എന്നിവിടങ്ങളിലെല്ലാം ഇദ്ദേഹത്തിന്റെ പേരിൽ വഞ്ചനാ കേസുകളുണ്ട്. രാഷ്ട്രീയക്കാരുടെയും സെലിബ്രിറ്റികളുടെയും അടുപ്പക്കാരൻ എന്ന് പരിചയപ്പെടുത്തിയാണ് ഇയാൾ ആളുകളുടെ വിശ്വാസം നേടിയിരുന്നത്.




ബോളിവുഡ് നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസും സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതിയാണ്. തട്ടിയെടുത്ത തുകയിൽ നിന്ന് അഞ്ച് കോടിയിലധികം രൂപയുടെ സമ്മാനങ്ങൾ സുകേഷ് ജാക്വിലിന് നൽകിയെന്നാണ് അനുബന്ധ കുറ്റപത്രത്തിൽ പറയുന്നത്.52 ലക്ഷം രൂപ വിലയുള്ള കുതിരയും ഒമ്പത് ലക്ഷം രൂപ വിലമതിക്കുന്ന പേർഷ്യൻ പൂച്ചയുമടക്കം 10 കോടി രൂപയുടെ സമ്മാനങ്ങളാണ് നടിക്ക് സുകേഷ് നൽകിയത്. ഏപ്രിലില്‍ നടിയുടെ ഏഴു കോടിയുടെ സ്വത്ത് ഇ.ഡി കണ്ടുകെട്ടിയിരുന്നു. കേസിൽ 36 കാരിയും ശ്രീലങ്കൻ പൗരയുമായ നടിയെ കേസിൽ ഇ.ഡി പലവട്ടം ചോദ്യം ചെയ്തിരുന്നു.ജാക്വലിനെ നായികയാക്കി 500 കോടിയുടെ സൂപ്പർ ഹീറോ ഫിലിം നിർമിക്കാമെന്ന് സുകേഷ് വാഗ്ദാനം നൽകിയിരുന്നു.




 



 


Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News