'ഒരു നാട് മുഴുവൻ കരയുമ്പോൾ ഇവർക്കെങ്ങനെ ചിരിക്കാൻ കഴിയുന്നു?'; വാർത്താസമ്മേളനത്തിനിടെ പൊട്ടിച്ചിരിച്ച പൊലീസുകാർക്കെതിരെ രൂക്ഷ വിമർശനം,വിഡിയോ വൈറൽ

കോയമ്പത്തൂരിൽ കഴിഞ്ഞദിവസമാണ് പത്തുവയസുകാരി ക്രൂരമായി കൊല ചെയ്യപ്പെട്ടത്

Update: 2026-05-25 09:35 GMT

കോയമ്പത്തൂർ: തമിഴ്‌നാട്ടിലെ കോയമ്പത്തൂരിൽ പത്തുവയസുകാരി ക്രൂരമായി കൊല ചെയ്യപ്പെട്ട സംഭവത്തിൽ നടത്തിയ വാർത്താസമ്മേളനത്തിനിടെ പൊട്ടിച്ചിരിക്കുന്ന മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരെ വ്യാപക വിമര്‍ശനം. സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെ പൊലീസിന്റെ അനാസ്ഥക്കെതിരെ വ്യാപക വിമര്‍ശനം ഉയരുകയായിരുന്നു. 

സുലൂർ മേഖലയിൽ വീടിനു പുറത്ത് കളിച്ചുകൊണ്ടിരിക്കെ കാണാതായ പത്തുവയസുകാരിയെ പിന്നീട് സമീപത്തെ കുളത്തിനരികിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. രാജ്യം മുഴുവൻ നടുങ്ങിയ ഈ ക്രൂരമായ കൊലപാതകത്തെക്കുറിച്ച് മാധ്യമങ്ങളോട് വിശദീകരിക്കാനാണ് പൊലീസ് ഉദ്യോഗസ്ഥർ വാർത്താസമ്മേളനം വിളിച്ചുചേർത്തത്.

Advertising
Advertising

വാർത്താ ഏജൻസിയായ എഎൻഐ പുറത്തുവിട്ട വിഡിയോ ദൃശ്യങ്ങളാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. പശ്ചിമ മേഖല ഇൻസ്‌പെക്ടർ ജനറൽ ഉൾപ്പെടെയുള്ള മൂന്ന് മുതിർന്ന ഉദ്യോഗസ്ഥർ വാർത്താസമ്മേളനത്തിനിടെ പരസ്പരം സംസാരിക്കുകയും പൊട്ടിച്ചിരിക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്.  വനിതാ ഉദ്യോഗസ്ഥയും ഇതിൽ ഉൾപ്പെടുന്നു.

ഒരു കുട്ടിയുടെ ദാരുണമായ കൊലപാതകം പോലുള്ള അങ്ങേയറ്റം വൈകാരികവും ഗൗരവമേറിയതുമായ ഒരു വിഷയത്തെക്കുറിച്ച് സംസാരിക്കുമ്പോൾ പൊലീസ് ഉദ്യോഗസ്ഥർ കാണിച്ച ഈ പെരുമാറ്റം തികച്ചും ക്രൂരവും സഹതാപമില്ലാത്തതുമാണെന്ന് സാമൂഹിക മാധ്യമങ്ങളിൽ വിമര്‍ശനമുയര്‍ന്നു. തമിഴ്‌നാടിനെയാകെ നടുക്കിയ ഒരു കുറ്റകൃത്യത്തോട് ഇത്രയും ഉത്തരവാദിത്തപ്പെട്ട പദവിയിലിരിക്കുന്നവർ കാണിക്കുന്ന വിവേചനമില്ലായ്മയെ ചോദ്യം ചെയ്ത് നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കൾ രംഗത്തെത്തിയിട്ടുണ്ട്.

"ഒരു കുഞ്ഞിന്റെ കൊലപാതകത്തെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവെക്കുമ്പോഴാണോ ഇവർക്ക് ചിരി വരുന്നത്? പൊതുജനങ്ങൾക്ക് സുരക്ഷിതത്വം നൽകേണ്ട ഉദ്യോഗസ്ഥരിൽ നിന്ന് ഇതാണോ പ്രതീക്ഷിക്കേണ്ടതെന്നും നിരവധി പേര്‍ കമന്‍റ് ചെയ്തു. അതേസമയം, വാര്‍ത്താ സമ്മേളനത്തിനിടയിലല്ല അവർ ചിരിച്ചതെന്നും  അതിന് സമയത്തിന് മുൻപായിരുന്നെന്നും ചിലര്‍ പറയുന്നു.

 "അവരെ സംബന്ധിച്ചിടത്തോളം ഇത് വെറുമൊരു ജോലി മാത്രമാണ്. അവർ ദിവസവും ഇതുപോലുള്ള കേസുകളെ അഭിമുഖീകരിക്കുന്നവരാണ്. ഫോറൻസിക് വിദഗ്ദ്ധരുടെ കാര്യവും ഇതുപോലെ തന്നെയാണ്. അവർ ദിവസം മുഴുവൻ മൃതദേഹങ്ങൾ കാണുന്നവരാണ്. അത് അവരുടെ ജോലിയാണ്. അവർക്ക് എല്ലാവരോടും സഹതാപം കാണിക്കാൻ കഴിയില്ല. അവരെ ഒന്ന് വെറുതെ വിടൂ'' എന്നും ചിലര്‍ കമന്‍റ് ചെയ്തു.

വിഡിയോ വൈറലായതിന് പിന്നാലെ വിഷയം രാഷ്ട്രീയ തലത്തിലും വലിയ ചർച്ചയായിട്ടുണ്ട്. പ്രതിപക്ഷ പാർട്ടിയായ ബിജെപി ഉൾപ്പെടെയുള്ളവർ തമിഴ്‌നാട് സർക്കാരിനും പൊലീസിനുമെതിരെ രംഗത്തെത്തിയിട്ടുണ്ട്. കുട്ടികളുടേയും സ്ത്രീകളുടേയും സുരക്ഷ ഉറപ്പാക്കുന്നതിൽ പരാജയപ്പെട്ട പൊലീസ്, ഇത്തരം കടുത്ത കുറ്റകൃത്യങ്ങളെപ്പോലും നിസാരമായാണ് കാണുന്നതെന്നാണ് വിമർശനം.

അതേസമയം,  പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവത്തില്‍ കര്‍ശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി സി. ജോസഫ് വിജയ് പ്രതികരിച്ചിരുന്നു.  ഇത്തരം ക്രൂരതകൾ ഒരിക്കലും വച്ചുപൊറുപ്പിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. "കോയമ്പത്തൂരിൽ പത്ത് വയസ്സുകാരിക്ക് നേരെയുണ്ടായ അക്രമം അതീവ ദുഃഖവും ഞെട്ടലുമുണ്ടാക്കുന്നതാണ്. ഇത്തരം മനുഷ്യത്വരഹിതവും ദാക്ഷിണ്യമില്ലാത്തതുമായ കുറ്റകൃത്യങ്ങൾ നമ്മുടെ സമൂഹത്തിൽ ഒട്ടും അനുവദിക്കാനാകില്ല"- അദ്ദേഹം എക്സില്‍ കുറിച്ചു. സംഭവത്തെക്കുറിച്ച് വേഗത്തിലുള്ള അന്വേഷണം നടത്താനും, എത്രയും വേഗം കുറ്റപത്രം സമർപ്പിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാനും പൊലീസ് വകുപ്പിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കൊലപാതകക്കേസിൽ പൊതുജനങ്ങൾക്കിടയിൽ വലിയ തോതിൽ പ്രതിഷേധം നിലനിൽക്കുന്ന ഈ സമയത്ത്, ഈ രണ്ട് വിവാദങ്ങളും സർക്കാരിനെയും മുതിർന്ന ഉദ്യോഗസ്ഥരെയും കൂടുതൽ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പ്രതികളെ പൊലീസ് ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. ഐജി ഉൾപ്പെട്ട വൈറൽ വീഡിയോയെക്കുറിച്ച് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ ഇതുവരെ ഔദ്യോഗിക പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ലെന്ന് ടൈംസ്  ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.


Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Similar News