ലഹരി മരുന്ന് വേട്ട: നടന്‍ ചിരഞ്ജീവിയുടെ അനന്തരവളും ബിഗ് ബോസ് വിജയിയുമടക്കം 150 പേർ പിടിയിൽ

നടന്മാരായ അല്ലു അർജ്ജുന്റെയും രാംചരണിന്റെയും കസിൻ കൂടിയാണ് നിഹാരിക

Update: 2022-04-04 05:21 GMT
Editor : ലിസി. പി | By : Web Desk

ഹൈദരാബാദ്: ബഞ്ചാര ഹിൽസിലെ പഞ്ചനക്ഷത്ര ഹോട്ടലിലെ പബ്ബിൽ റേവ് പാർട്ടി നടത്തിയ വിഐപികളുടെയും നടന്മാരുടെയും രാഷ്ട്രീയക്കാരുടെയും മക്കൾ ഉൾപ്പെടെ 150 പേരെ ഹൈദരാബാദ് പൊലീസിന്റെ ടാസ്‌ക് ഫോഴ്സ് കസ്റ്റഡിയിലെടുത്തു. നടൻ നാഗ ബാബുവിന്റെ മകളും മെഗാസ്റ്റാർ ചിരഞ്ജീവിയുടെ അനന്തരവളും നടിയുമായ നിഹാരിക കൊണിഡേല, ബിഗ് ബോസ് തെലുങ്ക് റിയാലിറ്റി ഷോ വിജയിയും ഗായകനുമായ രാഹുൽ സിപ്ലിഗഞ്ചും അറസ്റ്റിലായവരിലുണ്ട്. ഫെബ്രുവരി 12 ന് ഹൈദരാബാദ് പൊലീസ് മയക്കുമരുന്നിനെതിരെ പ്രചാരണം ആരംഭിച്ചപ്പോൾ തീം സോങ് ആലപിച്ചത് രാഹുൽ സിപ്ലിഗഞ്ചായിരുന്നു. നടിയും അവതാരകയുമായ നിഹാരിക നടന്മാരായ അല്ലു അർജുന്റെയും രാംചരണന്റെയും കസിൻ കൂടിയാണ്. 

Advertising
Advertising

കൊക്കെയ്ൻ, വീഡ് തുടങ്ങിയ നിരോധിത ഉൽപന്നങ്ങൾ ഇവരിൽ നിന്ന് കണ്ടെത്തിയതായി റിപ്പോർട്ടുകൾ പറയുന്നു. അതേ സമയം തന്റെ മകൾക്ക് മയക്കുമരുന്നുമായി യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമാക്കുന്ന വീഡിയോ നാഗ ബാബു പുറത്തുവിട്ടിരുന്നു. കസ്റ്റഡിയിലായവരിൽ ആന്ധ്രാപ്രദേശിൽ നിന്നുള്ള ഒരു ഉന്നത പോലീസുകാരന്റെ മകളും  തെലുങ്കുദേശം എംപിയുടെ മകനുമുണ്ടെന്നാണ് റിപ്പോർട്ടുകൾ.

തന്റെ മകൻ പിറന്നാൾ പാർട്ടിക്ക് പോയെന്നും നുണകളും കുപ്രചരണങ്ങളും പ്രചരിപ്പിക്കുകയാണെന്നും തെലങ്കാനയിലെ കോൺഗ്രസ് നേതാവ് അഞ്ജൻ കുമാർ യാദവ് പറഞ്ഞു. നഗരത്തിലെ എല്ലാ പബ്ബുകളും അടച്ചിടണമെന്നും അദ്ദേഹം പറഞ്ഞു. മുൻ എംപിയുടെ മകളുടെ ഉടമസ്ഥതയിലുള്ളതാണ് പബ്ബ്. അടുത്തിടെ അമിതമായ അളവിൽ മയക്കുമരുന്ന് ഉള്ളിൽ ചെന്ന് എൻജീനിയറിങ് വിദ്യാർഥി മരിച്ചിരുന്നു.ഇതിന് ശേഷമാണ് സംസ്ഥാനത്ത് മയക്കുമരുന്നിനെതിരെയുള്ള നീക്കം പൊലീസ് ശക്തമാക്കിയത്. ഇതിനായി പുതിയ ഹൈദരാബാദ്-നാർക്കോട്ടിക് എൻഫോഴ്സ്മെന്റ് വിഭാഗത്തെ രൂപീകരിച്ചിട്ടുണ്ട്.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News