കൊറോണ സ്വഭാവിക വൈറസല്ല; ചില രാജ്യങ്ങളുടെ ഗൂഢാലോചനയെന്ന് ശ്രീ ശ്രീ രവിശങ്കര്‍

മഹാരാഷ്ട്രയിൽ ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം

Update: 2023-02-28 05:26 GMT

 ശ്രീ ശ്രീ രവിശങ്കര്‍

മുംബൈ: കൊറോണ വൈറസ് സ്വാഭാവികമല്ലെന്നും മഹമാരി ചില രാജ്യങ്ങളുടെ ഗൂഢാലോചനയാണെന്നും ഇത് ജൈവ യുദ്ധമാണെന്നും യോഗാചാര്യനും ആത്മീയ പ്രഭാഷകനുമായ ശ്രീ ശ്രീ രവിശങ്കർ.മഹാരാഷ്ട്രയിൽ ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

"ലോകം മുഴുവൻ കൊറോണ വൈറസിനെതിരെ പോരാടുകയായിരുന്നു.രണ്ട് വർഷത്തോളം ആളുകൾക്ക് വീടിനുള്ളിൽ കഴിയേണ്ടി വന്നു.ഈ രോഗം സ്വാഭാവികമല്ലെന്ന് ഞാൻ അന്ന് പറഞ്ഞിരുന്നു.ഇത് ചില രാജ്യങ്ങളുടെയും ജനങ്ങളുടെയും ഗൂഢാലോചനയാണെന്ന് ഞാൻ പറഞ്ഞിരുന്നു. ഇത് ജൈവ യുദ്ധമാണ്. വിവാദമുണ്ടാക്കുമെന്നതിനാൽ അങ്ങനെ പറയരുതെന്ന് ശിഷ്യന്മാർ പോലും തന്നോട് ഉപദേശിച്ചതായി'' ശ്രീ ശ്രീ രവിശങ്കര്‍ കൂട്ടിച്ചേര്‍ത്തു. ''ഇപ്പോള്‍ ഞാന്‍ പറഞ്ഞത് ശരിയാണെന്ന് തെളിഞ്ഞു. കോവിഡ് വാക്സിനുകള്‍ നിര്‍മിക്കുന്ന വൻകിട രാജ്യങ്ങൾ വാക്സിൻ വേണ്ടത്ര ഫലപ്രദമല്ലെന്ന് പറയുന്നു. ഇത് അണുബാധയുടെ വ്യാപനം തടയുന്നില്ല.ഞങ്ങൾ അതേക്കുറിച്ച് കൂടുതൽ വിവരങ്ങൾ പോലും എടുത്തിട്ടില്ലെന്ന് അവർ പറയുന്നു.ഹെർബൽ, ആയുർവേദ മരുന്നുകളാണ് ഉപയോഗിക്കേണ്ടതെന്ന് തിരിച്ചറിഞ്ഞതായും NAOQ19 തയ്യാറാക്കി 14 ആശുപത്രികളിൽ ഇത് പരിശോധിച്ചതായും രവിശങ്കർ പറഞ്ഞു.

Advertising
Advertising



" ആയുര്‍വേദ മരുന്നായ NAOQ19 കൊറോണ വൈറസിനെ സുഖപ്പെടുത്തുന്നതിനുള്ള ഒരു മരുന്നായി പ്രവർത്തിക്കുന്നു.NAOQ19 വിദേശത്തുള്ള പല വലിയ സർവകലാശാലകളിലേക്കും അയച്ചു, കൊറോണ വൈറസിനെ തടയുന്നതിൽ ഈ മരുന്ന് വിജയിക്കുമെന്ന് ആളുകൾ മനസ്സിലാക്കി.നമ്മുടെ രാജ്യത്തെ യോഗയിലും ആയുർവേദത്തിലും നമുക്ക് വിശ്വാസമുണ്ടായിരിക്കണം," അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News