ഉത്തരാഖണ്ഡിലെ ചമ്പാവതിലും ഫലം ഇന്നറിയാം; മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമിക്ക് വിജയം അനിവാര്യം

ഒഡിഷയിലെ ബ്രജ്‌രാജ് നഗർ നിയമസഭ മണ്ഡലത്തിലെ വോട്ടെണ്ണലും ഇന്ന്

Update: 2022-06-03 00:58 GMT
Editor : ലിസി. പി | By : Web Desk

ഡൽഹി: തൃക്കാക്കരയ്ക്ക് പുറമെ ഉപതെരഞ്ഞെടുപ്പ് നടന്ന ഉത്തരാഖണ്ഡിലെ ചമ്പാവത്, ഒഡിഷയിലെ ബ്രജ്‌രാജ് നഗർ നിയമസഭ മണ്ഡലങ്ങളിലും ഇന്ന് വോട്ടെണ്ണൽ. ചമ്പാവതിൽ പോരാട്ടത്തിനിറങ്ങിയ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമിക്ക് ഉപതെരഞ്ഞെടുപ്പ് ഫലം നിർണായകമാണ്.

മുഖ്യമന്ത്രി സ്ഥാനത്ത് തുടരാൻ പുഷ്‌കർ സിംഗ് ധാമിക്ക് വിജയം അനിവാര്യം. വികസനത്തിനാണ് ജനത്തിന്റെ വോട്ടെന്ന് പുഷ്‌കർ സിംഗ് ധാമി ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. ചമ്പാവതിൽ നിന്ന് വിജയിച്ച കൈലാഷ് ഗെഹ്തോറി, ധാമിയ്ക്കായി എം.എൽ.എ സ്ഥാനം രാജി വെച്ചിരുന്നു. കോൺഗ്രസ് നേതാവ് നിർമല ഗെഹ്തോറിയാണ് മുഖ്യ എതിരാളി.

സമാജ്‍വാദി പാർട്ടിയിലെ മനോജ് കുമാർ ഭട്ട്, സ്വതന്ത്ര സ്ഥാനാർഥി ഹിമാഷു ഗഡ്‌കോട്ടി എന്നിവരും പോർക്കളത്തിലുണ്ട്. ഒഡിഷയിലെ ബ്രജ് രാജ് നഗറിൽ, ബിജു ജനതാദൾ എം.എൽ.എ കിഷോർ മൊഹന്തിയുടെ മരണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News