വാതിലിന് സമീപം ചെരിപ്പ് വെച്ചതിനെ ചൊല്ലി തര്‍ക്കം; ദമ്പതികൾ അയൽവാസിയെ കൊലപ്പെടുത്തി

യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഭർത്താവ് ഒളിവിലാണ്

Update: 2023-03-05 08:32 GMT
Editor : ലിസി. പി | By : Web Desk

താനെ: വാതിലിനു സമീപം ചെരിപ്പ് വെച്ചതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ അയൽവാസിയെ ദമ്പതികൾ കൊലപ്പെടുത്തി . മുംബൈയിലെ താനയിലാണ് സംഭവം. ദമ്പതികളും കൊല്ലപ്പെട്ട അഫ്സർ ഖത്രി (54) യും വാതിലിന് സമീപം ചെരിപ്പുകൾ വെക്കുന്നതിനെ ചൊല്ലി നിരന്തരം വഴക്കുണ്ടാകാറുണ്ടെന്ന് മുംബൈ പൊലീസ് പറഞ്ഞതായി ഫ്രീ പ്രസ് ജേർണൽ റിപ്പോർട്ട് ചെയ്തു.

ശനിയാഴ്ച രാത്രി അത്തരത്തിലുള്ള ഒരു തർക്കമാണ് സംഘർഷത്തിലേക്ക് നയിച്ചതെന്ന് നയാ നഗർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ജിലാനി സെയ്ദ് പറഞ്ഞു. സംഭവത്തിൽ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഭർത്താവ് ഒളിവിലാണ്.ഇരുവർക്കുമെതിരെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ടെന്നും പൊലീസ് പറയുന്നു.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News