അരവിന്ദ് കെജ്‌രിവാൾ ജയിലിലേക്ക്; മദ്യനയക്കേസിൽ പതിനഞ്ച് ദിവസത്തേക്ക് റിമാൻഡ് ചെയ്തു

കെജ്‍രിവാളിനെ തിഹാർ ജയിലിലേക്ക് മാറ്റും

Update: 2024-04-01 09:12 GMT

ന്യൂഡല്‍ഹി: മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിനെ ഈ മാസം 15 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡി കാലാവധി ഇന്ന് അവസാനിച്ചതോടെയാണ് കോടതിയുടെ നടപടി.

കെജ്‍രിവാളിനെ തിഹാർ ജയിലിലേക്ക് മാറ്റും. അതേസമയം ചോദ്യങ്ങളോട് കെജ്‍രിവാൾ ഒഴിഞ്ഞുമാറുന്നുവെന്ന് ഇ.ഡി കോടതിയിൽ പറഞ്ഞു. ഇലക്ട്രോണിക് ഉപകരണങ്ങളുടെ പാസ്‌വേർഡ്‌ നൽകുന്നില്ലെന്നും ഇ.ഡി കോടതിയിൽ കുറ്റപ്പെടുത്തി.

മാർച്ച് 21ന് രാത്രിയോടെയാണ് ഇ.ഡി കേജ്‍രിവാളിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. അദ്ദേഹത്തിന്റെ പ്രാഥമിക കസ്റ്റഡി മാർച്ച് 28ന് അവസാനിച്ചെങ്കിലും ഇ.ഡിയുടെ ആവശ്യപ്രകാരം ഡൽഹി റൗസ് അവന്യു കോടതി കസ്റ്റഡി കാലാവധി ഇന്നു വരെ നീട്ടുകയായിരുന്നു. 

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

By - Web Desk

contributor

Similar News