യു.പിയിൽ മുൻ ഡെപ്യൂട്ടി എസ്.പി തുടങ്ങിയ റസ്റ്ററൻറ് ഉദ്ഘാടനം നടത്തിയത് പശു!

പശുവിന്റെ ചാണകവും മൂത്രവും വളമായി ഉപയോഗിച്ചാണ് താൻ കൃഷി നടത്തുന്നതെന്നും ഇങ്ങനെ ലഭിക്കുന്ന പച്ചക്കറിയാണ് റസ്റ്ററൻറിൽ ഉപയോഗിക്കുന്നതെന്നും ഉടമ ശൈലേന്ദ്ര സിംഗ്

Update: 2023-04-19 12:24 GMT

ലഖ്‌നൗ: ഉത്തർപ്രദേശിലെ ലഖ്‌നൗവിൽ ആരംഭിച്ച റസ്റ്ററൻറ് ഉദ്ഘാടനം നിർവഹിച്ചത് പശു. മുൻ ഡെപ്യൂട്ടി എസ്.പി ശൈലേന്ദ്ര സിംഗിന്റെ ഉടമസ്ഥതയിലുള്ള ഓർഗനിക് ഒയാസിസ് എന്ന റസ്റ്ററൻറിന്റെ ഉദ്ഘാടനമാണ് പശു നിർവഹിച്ചത്. ജൈവ ഉത്പന്നങ്ങൾ ഉപയോഗിച്ച് ഭക്ഷ്യവസ്തുക്കൾ തയാറാക്കുകയാണ് സ്ഥാപനത്തിന്റെ ലക്ഷ്യം.

Advertising
Advertising

സംസ്ഥാനത്തെ സുശാന്ത് ഗോൾഫ് സിറ്റിയിലാണ് റസ്റ്ററൻറ് പ്രവർത്തിക്കുന്നത്. ലഖ്‌നൗവിലെ ആദ്യ ജൈവ ഭക്ഷണ ശാലയാണ് തങ്ങളുടേതെന്നും കുറഞ്ഞ വിലയിൽ ജനങ്ങൾക്ക് ആരോഗ്യകരമായ ഭക്ഷണം നൽകുകയാണ് ലക്ഷ്യമെന്നും ഉടമ ശൈലേന്ദ്ര സിംഗ് അവകാശപ്പെട്ടു. പശുവിന്റെ ചാണകവും മൂത്രവും വളമായി ഉപയോഗിച്ചാണ് താൻ കൃഷി നടത്തുന്നതെന്നും ഇങ്ങനെ ലഭിക്കുന്ന പച്ചക്കറിയാണ് റസ്റ്ററൻറിൽ ഉപയോഗിക്കുന്നതെന്നും പറഞ്ഞു.

Cow inaugurated a restaurant owned by former Deputy SP in UP

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News