ജഹാംഗിർപുരിയിലെത്തിയ സി.പി.ഐ നേതാക്കളെ തടഞ്ഞു

ഡി രാജ, ആനി രാജ, ബിനോയ് വിശ്വം എംപി എന്നിവരെയാണ് തടഞ്ഞത്

Update: 2022-04-22 09:49 GMT

ഡല്‍ഹി : ജഹാംഗീർപുരിയിൽ കെട്ടിടം പൊളിച്ച സ്ഥലത്തേക്ക് കടക്കാൻ ശ്രമിച്ച സിപിഐ നേതാക്കളെ പൊലീസ് തടഞ്ഞു. ഡി രാജ, ആനി രാജ, ബിനോയ് വിശ്വം എംപി എന്നിവരെയാണ് തടഞ്ഞത്. രാവിലെ ലീഗ് നേതാക്കളെയും പൊലീസ് തടഞ്ഞിരുന്നു. 

ബുൾഡോസറുകൾ ഇടിച്ചു നിരത്തിയ കെട്ടിടങ്ങള്‍ക്ക്   അമിത് ഷാ മറുപടി പറയണമെന്നും ജനങ്ങൾക്ക് വേണ്ടി ഒന്നും ചെയ്യാത്ത ഗവർമെന്‍റ് ഇപ്പോള്‍ എല്ലാം ഇടിച്ച് നിരത്തുകയാണെന്നും  സി.പി.ഐ ജനറല്‍ സെക്രട്ടറി ഡി രാജ പറഞ്ഞു. കിടപ്പാടം നഷ്ടപ്പെട്ടവരോടൊപ്പം  നിൽക്കുക എന്നതാണ് ഞങ്ങളുടെ കടമ എന്നും സാധാരണക്കാർക്ക് നിങ്ങൾ ഒറ്റക്കല്ല എന്ന സന്ദേശമാണ് നൽകാനാണ് ഇവിടെയെത്തിയത് എന്നും ആനി രാജ പറഞ്ഞു. 

ജഹാംഗിര്‍ പുരിയില്‍ കനത്ത പൊലീസ് സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ജഹാംഗിര്‍പുരി സന്ദര്‍ശിക്കാന്‍ വരുന്ന ആരെയും അങ്ങോട്ട് കടക്കാന്‍ പൊലീസ് അനുവദിക്കുന്നില്ല. 

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News