ചിലർ പാർട്ടി പ്രവർത്തനം നടത്തുന്നത് പണമുണ്ടാക്കാൻ; സിപിഐ സംഘടനാ റിപ്പോർട്ട് പുറത്ത്

ചില നേതാക്കൾ പദവിയിൽ നിന്ന് മാറാതിരിക്കുകയാണെന്നും മത്സരിക്കാൻ പദവി ലഭിക്കാത്തവർ പാർട്ടി വിടുന്നുവെന്നും റിപ്പോർട്ടിലുണ്ട്

Update: 2025-09-21 11:32 GMT

ന്യൂഡൽഹി: ചിലർ പാർട്ടി പ്രവർത്തനം നടത്തുന്നത് പണമുണ്ടാക്കാൻ വേണ്ടി മാത്രമാണെന്ന് സിപിഐ പാർട്ടി കോൺഗ്രസിന്റെ സംഘടന റിപ്പോർട്ടിൽ വിമർശനം. ചില നേതാക്കൾ പദവിയിൽ നിന്ന് മാറാതിരിക്കുകയാണെന്നും മത്സരിക്കാൻ പദവി ലഭിക്കാത്തവർ പാർട്ടി വിടുന്നുവെന്നും റിപ്പോർട്ടിലുണ്ട്.

ചില നേതാക്കൾ പദവി മാത്രം ആഗ്രഹിക്കുന്നുവെന്നും പുരുഷ മേധാവിത്വ പ്രവണത പാർട്ടിയിലുണ്ടെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്. യുവാക്കളെയും സ്ത്രീകളെയും നേതൃത്വത്തിലേക്ക് കൊണ്ടുവരണമെന്നും സ്ത്രീകൾക്ക് അധികാരം നൽകാൻ പാടില്ലെന്ന ചിന്ത പാർട്ടിയിൽ ചിലർക്കുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

Advertising
Advertising

ചിലർ സ്ഥാനമാനങ്ങളിൽ നിന്നും മാറിയിട്ട് പാർട്ടിയെ അപമാനിക്കുന്നുവെന്നും പാർട്ടിയെ ശക്തിപ്പെടുത്താൻ നേതാക്കൾ തയാറാകണമെന്നും വിമർശനമുണ്ട്. പാർട്ടി അംഗങ്ങളും അനുയായികളും സ്വകാര്യ പരിപാടിക്കൾക്കായി വൻതോതിൽ പണം ചെലവഴിക്കുന്നുവെന്നും രാഷ്ട്രീയ ആവശ്യം മുന്നോട്ട് വെക്കാതെ പാർട്ടി നേതാക്കൾ പണം പിരിക്കുന്നുവെന്നും റിപ്പോർട്ട്.

Full View

Tags:    

Writer - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News