സിപിഎം രാജ്യസഭാ കക്ഷി നേതാവായി ജോൺ ബ്രിട്ടാസിനെ തെരഞ്ഞെടുത്തു

ബംഗാളില്‍ നിന്നുള്ള അഡ്വ. ബികാസ് രഞ്ജൻ ഭട്ടാചാര്യ സ്ഥാനമൊഴിഞ്ഞതിനെ തുടർന്നാണ് സിപിഎം കേന്ദ്ര നേതൃത്വം ഈ തീരുമാനം കൈകൊണ്ടത്.

Update: 2025-05-04 05:40 GMT
Editor : rishad | By : Web Desk

ന്യൂഡൽഹി: സിപിഎം രാജ്യസഭാ കക്ഷി നേതാവായി ഡോ. ജോൺ ബ്രിട്ടാസിനെ നിയമിച്ചു. നിലവിൽ ഉപനേതാവാണ്.

ബംഗാളില്‍ നിന്നുള്ള അഡ്വ. ബികാസ് രഞ്ജൻ ഭട്ടാചാര്യ സ്ഥാനമൊഴിഞ്ഞതിനെ തുടർന്നാണ് സിപിഎം കേന്ദ്ര നേതൃത്വം ഈ തീരുമാനം കൈകൊണ്ടത്.

ഡോ. ജോൺ ബ്രിട്ടാസ് നിലവിൽ വിദേശകാര്യ സ്റ്റാൻഡിങ് കമ്മിറ്റി, പൊതുമേഖല സ്ഥാപനങ്ങൾക്കായുള്ള പബ്ലിക് അണ്ടർടേക്കിങ് കമ്മിറ്റി, ഐടി വകുപ്പ് ഉപദേശക സമിതി തുടങ്ങിയവയിൽ അംഗമാണ്.

കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനത്തിലെ ബ്രിട്ടാസിന്റെ പ്രസംഗങ്ങള്‍ ശ്രദ്ധേയമായിരുന്നു. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News