കൂലി ചോദിച്ചത് ഇഷ്ടപ്പെട്ടില്ല; ദലിത് യുവാവിനെ ഭൂവുടമ തല്ലിക്കൊന്നു

ഭൂവുടമയുടെ മര്‍ദനത്തില്‍ നട്ടെല്ലിനടക്കം ഗുരുതര പരിക്കേറ്റ ഹോസില പ്രസാദ് ചികിത്സയിലിരിക്കെയാണ് മരിച്ചത്

Update: 2025-11-03 05:51 GMT
Editor : Lissy P | By : Web Desk

അമേഠി: ഉത്തർപ്രദേശിലെ അമേഠിയിൽ കൂലി ചോദിച്ച ദലിത് തൊഴിലാളിയെ തല്ലിക്കൊന്നു. നാല്പതുകാരനായ ഹോസില പ്രസാദാണ് കൊല്ലപ്പെട്ടത്. ജോലി ചെയ്തതിന്‍റെ കൂലി ചോദിച്ചതിനാണ് ഭൂവുടമയും ഗുണ്ടകളും ചേർന്ന് കൊലപ്പെടുത്തിയത്.കേസിൽ ശുഭം സിംഗ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞമാസം 26നാണ് ഫുർസത്ഗഞ്ച് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള സലിംപൂർ ഗ്രാമത്തിലാണ്  സംഭവം നടന്നത്.പാടത്ത് മണ്ണ് നിറക്കാനുള്ള ജോലിക്കായിരുന്നു ഇയാളെ ശുഭം സിംഗ് വിളിച്ചുവരുത്തിയത്.വൈകുന്നേരം ജോലി കഴിഞ്ഞുപോകുന്ന സമയത്ത് കൂലി ചോദിച്ചപ്പോള്‍ ഉടമ കൊടുക്കാന്‍ തയ്യാറായില്ല. പണം ചോദിച്ചതില്‍ പ്രകോപിതനായ ഉടമയും ഗുണ്ടകളും ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ  ഹോസില പ്രസാദിനെ കാറില്‍ കയറ്റി വീടിന് മുന്നില്‍ തള്ളിയിടുകയായിരുന്നു. മര്‍ദനത്തില്‍ ഹോസിലയുടെ നട്ടെല്ലിന് ഗുരുതര പരിക്കേറ്റിരുന്നു. ചികിത്സയിലിരിക്കെ ശനിയാഴ്ചയാണ് ഹോസില പ്രസാദ് മരിക്കുന്നത്.

Advertising
Advertising

സംഭവത്തെത്തിന് പിന്നാലെ യുവാവ്  പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു എന്നാൽ നാല് ദിവസത്തിന് ശേഷം ഒക്ടോബർ 30 ന് കേസ് രജിസ്റ്റർ ചെയ്തു. ഇതിനിടെ ആരോഗ്യ നില വഷളായതിനെ തുടർന്ന് കുടുംബം അദ്ദേഹത്തെ ചികിത്സയ്ക്കായി ലഖ്‌നൗവിലേക്ക് കൊണ്ടുപോയി.   മരിക്കുന്നതിന് മുമ്പ് ശുഭം സിങ്ങിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിക്കുന്ന വിഡിയോ ഹോസില പ്രസാദ്  പങ്കുവെച്ചിരുന്നു.ഇത് സോഷ്യല്‍മീഡിയയില്‍ വൈറലാകുകയും ചെയ്തു.   തന്റെ ഭർത്താവിനെ ഫോണിൽ വിളിച്ച് മണ്ണ് നിറയ്ക്കാൻ നിർബന്ധിച്ച് കൊണ്ടുപോയെന്നും പണം ആവശ്യപ്പെട്ടപ്പോൾ അദ്ദേഹത്തെ കഠിനമായി മർദ്ദിച്ചെന്നും ഹോസില പ്രസാദിന്‍റെ ഭാര്യ കീര്‍ത്തി പറഞ്ഞു. സംഭവത്തില്‍ ഉള്‍പ്പെട്ടെ പ്രതികളെ മുഴുവന്‍ പിടികൂടണമെന്നാണ് കുടുംബത്തിന്‍റെ ആവശ്യം.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News