'രാഹുല്‍ ഗാന്ധി അധ്യക്ഷനാകണം': പ്രമേയം പാസാക്കി ഡല്‍ഹി കോണ്‍ഗ്രസ്

ഐകകണ്‌ഠേന പ്രമേയം പാസാക്കിയതായി ഡൽഹി പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അനിൽ കുമാർ

Update: 2022-06-06 04:28 GMT

ഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷനായി രാഹുൽ ഗാന്ധി ചുമതലയേൽക്കണമെന്ന് ഡൽഹി കോൺഗ്രസ്. ഐകകണ്‌ഠേന പ്രമേയം പാസാക്കിയതായി ഡൽഹി പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അനിൽ കുമാർ പറഞ്ഞു. ദ്വിദിന നവ് സങ്കൽപ് ശിബിര്‍ സമ്മേളനത്തിലാണ് പ്രമേയം അവതരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.

രാഹുൽ ഗാന്ധിയെപ്പോലുള്ള ഒരു നേതാവിന് മാത്രമേ ഈ പ്രതിസന്ധി കാലത്ത് കോൺഗ്രസിനെ കൂടുതൽ ശക്തിപ്പെടുത്താനും പുനരുജ്ജീവിപ്പിക്കാനും കഴിയൂ എന്ന് പ്രമേയത്തില്‍ പറയുന്നു. രാജീന്ദർ നഗർ ഉപതെരഞ്ഞെടുപ്പിനായി പാര്‍ട്ടി ഒരുങ്ങിയെന്നും അനില്‍ കുമാര്‍ പറഞ്ഞു.

Advertising
Advertising

താഴേത്തട്ടിലെ പ്രവര്‍ത്തകര്‍ മുതൽ നേതാക്കള്‍ വരെ ജനങ്ങളെ നേരില്‍ കാണും. ബി.ജെ.പിയുടെയും ആം ആദ്മി പാര്‍ട്ടിയുടെയും ദുർഭരണവും അഴിമതിയും തുറന്നുകാട്ടുമെന്നും കോണ്‍ഗ്രസിന്‍റെ ഡല്‍ഹി നേതൃത്വം പറഞ്ഞു.

അനില്‍ കുമാറിനെ കൂടാതെ ശക്തിസിൻഹ് ഗോഹിൽ, മുൻ എംപിമാരായ രമേഷ് കുമാർ, ഉദിത് രാജ്, മുന്‍മന്ത്രിമാരായ ഹാറൂൺ യൂസഫ്, ഡോ കിരൺ വാലിയ, നരേന്ദ്ര നാഥ് തുടങ്ങിയ നേതാക്കളും സമ്മേളനത്തില്‍ പങ്കെടുത്തു.

Summary- The Delhi Congress on Sunday unanimously passed a resolution requesting Rahul Gandhi to take over as the party president, the Delhi Pradesh Congress Committee president Anil Kumar സൈദ്.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News