അദാനിയെക്കുറിച്ച് 'അപകീർത്തികരമായ കഥകൾ' പ്രസിദ്ധീകരിക്കരുത് - മാധ്യമപ്രവർത്തകർക്ക് വിലക്കേർപ്പെടുത്തി ഡൽഹി കോടതി

ഡൽഹി ജില്ലാ കോടതിയിലെ സീനിയർ സിവിൽ ജഡ്ജി അനുജ് കുമാർ സിംഗ് പുറപ്പെടുവിച്ച ഉത്തരവിൽ മാധ്യമപ്രവർത്തകരായ പരഞ്ജോയ് ഗുഹ, രവി നായർ, അബിർ ദാസ് ഗുപ്ത, ആയസ്‌കന്ത് ദാസ്, ആയുഷ് ജോഷി തുടങ്ങിയവരുടെ ചിത്രങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്

Update: 2025-09-08 10:09 GMT

ന്യൂ ഡൽഹി: ഗൗതം അദാനിയുടെ അദാനി എന്റർപ്രൈസസ് ലിമിറ്റഡിനെതിരെ (എഇഎൽ) 'അപകീർത്തികരമായ ഉള്ളടക്കം' പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് നിരവധി മാധ്യമപ്രവർത്തകരെ വിലക്കി ഡൽഹി കോടതി ശനിയാഴ്ച ഒരു എക്സ്-പാർട്ടെ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു.

രോഹിണി കോടതിയിലെ സീനിയർ സിവിൽ ജഡ്ജി അനുജ് കുമാർ സിംഗ് പുറപ്പെടുവിച്ച ഉത്തരവിൽ മാധ്യമപ്രവർത്തകരായ പരഞ്ജോയ് ഗുഹ, രവി നായർ, അബിർ ദാസ് ഗുപ്ത, ആയസ്‌കന്ത് ദാസ്, ആയുഷ് ജോഷി തുടങ്ങിയവരുടെ ചിത്രങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഓൺലൈനിൽ പ്രചരിക്കുന്ന അപകീർത്തികരമായ ഉള്ളടക്കങ്ങൾ നീക്കം ചെയ്യാനും കോടതി നിർദേശിച്ചിട്ടുണ്ട്.

Advertising
Advertising

'ലേഖനങ്ങളും പോസ്റ്റുകളും തെറ്റാണെങ്കിൽ, സ്ഥിരീകരിക്കാത്തതാണെങ്കിൽ, പ്രഥമദൃഷ്ട്യാ അപകീർത്തികരമാണെങ്കിൽ, 1 മുതൽ 10 വരെയുള്ള പ്രതികളോട് അവരുടെ ലേഖനങ്ങളിൽ നിന്നോ സോഷ്യൽ മീഡിയ പോസ്റ്റുകളിൽ നിന്നോ ട്വീറ്റുകളിൽ നിന്നോ അത്തരം കാര്യങ്ങൾ നീക്കം ചെയ്യാൻ നിർദ്ദേശിക്കുന്നു.' കോടതി പറഞ്ഞു.

ചില മാധ്യമപ്രവർത്തകരും ആക്ടിവിസ്റ്റുകളും സംഘടനകളും കമ്പനിയുടെ പ്രശസ്തിക്ക് കോട്ടം വരുത്തി, ഓഹരി ഉടമകൾക്ക് കനത്ത സാമ്പത്തിക നഷ്ടം വരുത്തി, ഇന്ത്യയുടെ ആഗോള പ്രതിച്ഛായക്കും ബ്രാൻഡ് വിശ്വാസ്യതക്കും ദോഷം വരുത്തിവെച്ചുവെന്ന് ആരോപിച്ച് അദാനി എന്റർപ്രൈസസ് മാനനഷ്ടക്കേസ് ഫയൽ ചെയ്തതിനെ തുടർന്നാണ് കോടതിയുടെ നടപടി.


Writer - ആത്തിക്ക് ഹനീഫ്

Web Journalist at MediaOne

Web Journalist at MediaOne

Editor - ആത്തിക്ക് ഹനീഫ്

Web Journalist at MediaOne

Web Journalist at MediaOne

By - Web Desk

contributor

Similar News