യുവതിയെയും മൂന്ന് പെൺമക്കളെയും കഴുത്തറുത്ത് കൊന്നു; ഭർത്താവ് ഒളിവിൽ

അനിത, ഇവരുടെ ഏഴും അഞ്ചും മൂന്നും വയസുള്ള പെൺമക്കൾ എന്നിവരാണ് മരിച്ചത്

Update: 2026-02-25 11:44 GMT

ന്യൂഡൽഹി: ഡൽഹിയിലെ സമയ്പുർ ബദ്ലിയിൽ യുവതിയെയും മൂന്ന് പെൺമക്കളെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. യുവതിയുടെ ഭർത്താവാണ് ഇവരെ കൊന്നത് എന്നാണ് പൊലീസ് സംശയിക്കുന്നത്.

ഔട്ടർ നോർത്ത് ഡൽഹിയിലെ എസ്പി ബദ്‌ലി പൊലീസ് സ്റ്റേഷൻ പരിധിയിൽ ചന്ദൻ പാർക്ക് പ്രദേശത്ത് ചൊവ്വാഴ്ചയാണ് സംഭവം. ഇവിടെ താമസിക്കുന്ന അനിതയും ഏഴും, അഞ്ചും, മൂന്നും വയസുള്ള മൂന്ന് പ്രായപൂർത്തിയാകാത്ത പെൺമക്കളെയും കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തുകയായിരുന്നു.

കൊലയ്ക്ക് ശേഷം ഇയാൾ സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടതായാണ് പൊലീസ് പറയുന്നത്. വീടിന്റെ താഴത്തെ നിലയിലെ ഒരു മുറിയിലായിരുന്നു മൃതദേഹം. ബീഹാറിലെ പട്‌ന ജില്ലയിൽ നിന്നുള്ളവരാണ് ഈ കുടുംബം. യുവതിയുടെ ഭർത്താവ് മുഞ്ചൻ കെവാട്ടിനായുള്ള അന്വേഷണം ഊർജിതമാക്കി. ആസാദ്പൂർ മണ്ടിയിലെ ഒരു പച്ചക്കറി വിൽപ്പനക്കാരനാണ് മുഞ്ചൻ കെവാട്ട്. ക്രൈം സംഘവും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി. 

Tags:    

Writer - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ലാൽകുമാർ

By - ലാൽകുമാർ

Similar News