സമരനായകന് വിട; മുതിർന്ന സിപിഐ നേതാവ് ആർ.നല്ലകണ്ണ് അന്തരിച്ചു

1992 മുതൽ 2007 വരെ സിപിഐ തമിഴ്നാട് സംസ്ഥാന സെക്രട്ടറിയായിരുന്നു

Update: 2026-02-25 09:46 GMT
Editor : ലിസി. പി | By : Web Desk

ചെന്നൈ: മുതിർന്ന സിപിഐ നേതാവ് ആർ നല്ലകണ്ണ് അന്തരിച്ചു. ചെന്നൈയിലായിരുന്നു അന്ത്യം.101 വയസായിരുന്നു. 1992 മുതൽ 2007 വരെ സിപിഐ തമിഴ്നാട് സംസ്ഥാന സെക്രട്ടറിയായിരുന്നു. നിരവധി കർഷക പ്രക്ഷോഭങ്ങൾ നയിച്ചിട്ടുണ്ട്. ജാതി വിവേചനത്തിനെതിരായ സമരങ്ങൾക്കും നേതൃത്വം നൽകിയിട്ടുണ്ട്.

പതിനഞ്ചാം വയസിലായിരുന്നു നല്ലകണ്ണ് കമ്മ്യൂണിസ്റ്റ് പാർട്ടി അംഗമായത്. പാർട്ടി ദേശീയ എക്‌സിക്യൂട്ടീവ് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. തൂത്തുക്കുടി ജില്ലയിലെ ശ്രീവൈകുണ്ഠത്താണ് ജനനം. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ സജീവമായി പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. ജനകീയ പ്രക്ഷോഭങ്ങളിൽ പങ്കെടുത്തതിന് പലതവണ ജയിൽ വാസവും അനുഭവിച്ചിട്ടുണ്ട്.

Advertising
Advertising

വാര്‍ധക്യസഹമായ അസുഖങ്ങളെതുടര്‍ന്ന് ഈ മാസം ഒന്ന് മുതൽ ചെന്നൈയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ ആശുപത്രിയിലെത്തി അദ്ദേഹത്തെ സന്ദർശിച്ചിരുന്നു.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News