കെജ്‍രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കണമെന്ന ഹരജിക്ക് വിമർശനം; ഹരജിക്കാരനെതിരെ അരലക്ഷം രൂപ പിഴ

മുൻ എ.എ.പി എം.എൽ.എ സന്ദീപ് കുമാറാണ് ഹരജിക്കാരൻ.

Update: 2024-04-10 10:39 GMT

ഡൽഹി: അരവിന്ദ് കെജ്‍രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കണമെന്ന ഹരജിയിൽ രൂക്ഷ വിമർശനവുമായി ഡൽഹി ഹൈക്കോടതി. ഹരജിക്കാരനെതിരെ 50,000 രൂപ പിഴ ചുമത്തിയ കോടതി ഹരജി തള്ളുകയും ചെയ്തു. മുൻ എ.എ.പി എം.എൽ.എ സന്ദീപ് കുമാറാണ് ഹരജിക്കാരൻ.

കോടതി രാഷ്ട്രീയം പറയാനുള്ള വേദിയല്ലെന്നാണ് കോടതിയുടെ പരാമർശം. ഗവർണറാണ് ഈ വിഷയത്തിൽ തീരുമാനമെടുക്കേണ്ടതെന്നും ഇത്തരം ഹരജികളുമായി ഇനി കോടതിയെ സമീപിക്കരുതെന്നും കോടതി ചൂണ്ടിക്കാട്ടി. അതിനിടെ, എ.എ.പി ആസ്ഥാനത്തേക്ക് ബി.ജെ.പി പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തി. അരവിന്ദ് കെജ്‍രിവാൾ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധ മാർച്ച്.  

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News