കേന്ദ്ര ഓർഡിനൻസ് വിഷയത്തിൽ കൂടുതൽ പാർട്ടികളുടെ പിന്തുണ തേടാന്‍ കെജ്‌രിവാൾ; എം.കെ സ്റ്റാലിനുമായുള്ള കൂടിക്കാഴ്ച ഇന്ന്

ചെന്നൈയിൽ വെച്ചാണ് കൂടിക്കാഴ്ച

Update: 2023-06-01 01:00 GMT
Editor : Lissy P | By : Web Desk

ന്യൂഡല്‍ഹി:  ഡൽഹി സർക്കാരിന് എതിരായ കേന്ദ്ര ഓർഡിനൻസ് വിഷയത്തിൽ കൂടുതൽ പാർട്ടികളുടെ പിന്തുണ തേടി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനുമായി അരവിന്ദ് കെജ്‌രിവാൾ ഇന്ന് കൂടിക്കാഴ്ച നടത്തും. ചെന്നൈയിൽ വെച്ചാണ് കൂടിക്കാഴ്ച.

പ്രതിപക്ഷ നിരയിലെ പാർട്ടികളുടെ പിന്തുണ, ഓർഡിനൻസ് രാജ്യസഭയിൽ ചർച്ചയാകുമ്പോൾ ഉറപ്പാക്കുകയാണ് അരവിന്ദ് കെജ്‌രിവാൾ ലക്ഷ്യമിടുന്നത്. കോൺഗ്രസുമായി കൂടിക്കാഴ്ചയ്ക്ക് കെജ്‌രിവാൾ സമയം തേടിയെങ്കിലും ഡൽഹി പിസിസിയുടെ കടുത്ത എതിർപ്പിനെ തുടർന്ന് ഹൈക്കമാൻഡ് സമയം അനുവദിച്ചിട്ടില്ല. സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനുമായി നാളെ കെജ്‌രിവാൾ കൂടിക്കാഴ്ച നടത്തും.

Advertising
Advertising



Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News