ഡീസല്‍ വില വീണ്ടും വര്‍ധിപ്പിച്ചു

പെട്രോൾ വിലയില്‍ മാറ്റമില്ല

Update: 2021-09-26 01:43 GMT
Advertising

ഡീസല്‍ വിലയില്‍ വീണ്ടും വര്‍ധന. ഒരു ലിറ്റർ ഡീസലിന് 26 പൈസയാണ് കൂട്ടിയത്. പെട്രോൾ വിലയില്‍ മാറ്റമില്ല. കോഴിക്കോട് ഡീസൽ വില 94 രൂപ 46 പൈസയായി.

രണ്ട് ദിവസത്തിനിടെ ഡീസലിന് 48 പൈസയാണ് കൂട്ടിയത്. കഴിഞ്ഞ ദിവസം 23 പൈസയുടെ വര്‍ധനവ് ഉണ്ടായിരുന്നു.

ഒരു ഇടവേളയ്ക്ക് ശേഷമാണ് ഡീസല്‍ വില വര്‍ധിപ്പിക്കുന്നത്. മെയ് 4 മുതല്‍ ജൂലൈ 17 വരെ 9 രൂപ 14 പൈസയാണ് ഡീസലിന് വര്‍ധിപ്പിച്ചത്. പെട്രോളിന് 11 രൂപ 44 പൈസയും കൂട്ടിയിരുന്നു. ഇതോടെ പെട്രോള്‍ വില 100 കടക്കുകയായിരുന്നു.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News