മോദിയെ വിമർശിക്കുന്ന പോസ്റ്റുകൾ കൂട്ടത്തോടെ നീക്കം ചെയ്ത് മെറ്റ

മുന്നറിയിപ്പില്ലാതെ പോസ്റ്റുകൾ തടയുന്നത് ഒളിച്ചോട്ടമെന്നാണ് ഉപഭോക്താക്കളുടെ വിമർശനം

Update: 2026-03-25 01:44 GMT

ഡൽഹി: മോദി സർക്കാരിനെതിരെയുള്ള വിമർശനത്തിൽ അസഹിഷ്ണുത. മോദിയെ വിമർശിക്കുന്ന പോസ്റ്റുകൾ  കൂട്ടത്തോടെ മെറ്റ നീക്കം ചെയ്തു. ഐടി മന്ത്രാലയത്തിന്‍റെ നിർദേശപ്രകാരമാണ് നടപടി. 2024 മാർച്ച്‌ മുതൽ 2025 ജൂൺ വരെ 1400 പോസ്റ്റുകളാണ് മെറ്റ നീക്കം ചെയ്തത്. മുന്നറിയിപ്പില്ലാതെ പോസ്റ്റുകൾ തടയുന്നത് ഒളിച്ചോട്ടമെന്നാണ് ഉപഭോക്താക്കളുടെ വിമർശനം.

കേന്ദ്ര സർക്കാൻ നയങ്ങളെ വിമർശിക്കുന്ന സാമൂഹ്യ മാധ്യമ ഉള്ളടക്കങ്ങൾക്ക് തടയിടാനാണ് പുതിയ നീക്കം. യുജിസി ചട്ടങ്ങളിലെ കേന്ദ്ര നിലപാടിൽ പ്രതിഷേധം വ്യാപകമായതോടെ പ്രധാനമന്ത്രിയെ വിമർശിക്കുന്ന സമൂഹമാധ്യമ പോസ്റ്റുകൾക്ക് കേന്ദ്ര ഐ ടി മന്ത്രാലയം പൂട്ടിട്ടു. മന്ത്രാലത്തിന്‍റെ നിർദേശത്തിന് പിന്നാലെ ഇൻസ്റ്റാഗ്രാം, എക്സ്സ് അടക്കമുള്ള സാമൂഹ്യ മാധ്യമങ്ങൾ പോസ്റ്റുകൾ നീക്കം ചെയ്തു.

Advertising
Advertising

മോദിയെ പരിഹസിക്കുന്ന കാർട്ടൂണുകൾ, ആനിമേഷൻ, വിദേശനയത്തിലെ വിമർശനം എന്നിവ നീക്കം ചെയ്യാനായിരിന്നു ഐ ടി മന്ത്രാലയം ഉത്തരവിട്ടത്. ഇറാൻ ഇസ്രായേൽ യുദ്ധം, പാചകവാതക പ്രതിസന്ധി എന്നിവയിലെ വിമർശനങ്ങൾ അടങ്ങിയ പത്തോളം അക്കൗണ്ടുകൾ കാരണം കാണിക്കാതെ മരവിപ്പിച്ചു. കാർട്ടൂണിസ്റ്റ് എ.ഐ സതീഷ് ആചര്യയുടെ കാർട്ടൂണുകളും നീക്കം ചെയ്തു. കോൺഗ്രസിന്‍റെ 9 പോസ്റ്റുകളാണ് സാമൂഹ്യ മാധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്തത്. ഹോട്ട്‌മെയില്‍ സ്ഥാപകനായ സബീര്‍ ഭാട്ടിയ പങ്കുവച്ച ദൃശ്യങ്ങളും നീക്കി. 2024 മാർച്ച് മുതൽ 2025 ജൂൺ വരെ 1400 പോസ്റ്റുകളും അക്കൗണ്ടുകളും ആണ് കേന്ദ്ര നിർദേശപ്രകാരം നീക്കിയത്.

2025 ൽ സർക്കാർ നിർദേശ പ്രകാരം നീക്കം ചെയ്ത പോസ്റ്റുകളുടെ എണ്ണത്തിൽ മൂന്നിരട്ടി വർധനവുണ്ടായതായും മെറ്റ അറിയിച്ചു. വ്യാജ എഐ ഉള്ളടക്കങ്ങൾ തടയാനാണ് പോസ്റ്റുകൾ നീക്കം ചെയ്തതെന്നാണ് സർക്കാർ വിശദീകരണം. സമൂഹമാധ്യമങ്ങളിലെ ഉള്ളടക്കം വറുതിയിലാക്കാൻ 2021ലെ ഐടി ചട്ടത്തിൽ കേന്ദ്രം കഴിഞ്ഞ മാസം ഭേദഗതി കൊണ്ടുവന്നിരുന്നു. പോസ്റ്റുകൾ വ്യാപകമായി നീക്കം ചെയ്യുന്നതിൽ ഇന്‍റർനെറ്റ് ഫ്രീഡം ഫൗണ്ടേഷൻ ആശങ്ക രേഖപ്പെടുത്തി.


Full View


Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News