അഹമ്മദാബാദില്‍ വളര്‍ത്തുനായയുടെ ജന്‍മദിനത്തിന് ഏഴു ലക്ഷം രൂപ ചെലവഴിച്ച് ആഡംബര പാര്‍ട്ടി

അഹമ്മദാബാദിലെ നിക്കോൾ ഏരിയയില്‍ വച്ചായിരുന്നു അബ്ബിയുടെ ജന്‍മദിനാഘോഷം

Update: 2022-01-08 06:09 GMT

പൂച്ചയോ പട്ടിയോ ആകട്ടെ വീട്ടില്‍ വളര്‍ത്തുന്ന പല ഓമനമൃഗങ്ങളും പലര്‍ക്കും സ്വന്തം കുടുംബാംഗങ്ങള്‍ പോലെയാണ്. അതുകൊണ്ടു തന്നെ അവരുടെ ജന്‍മദിനവും ചിലര്‍ ആഘോഷമാക്കാറുണ്ട്. അത്തരത്തിലൊരു പിറന്നാള്‍ പാര്‍ട്ടിയുടെ ചിത്രങ്ങളാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. അഹമ്മദാബാദിലുള്ള ഒരു കുടുംബം ഏഴ് ലക്ഷം രൂപ മുടക്കിയാണ് വളര്‍ത്തുനായ അബ്ബിയുടെ ജന്‍മദിനം ആഘോഷിച്ചത്.



അഹമ്മദാബാദിലെ നിക്കോൾ ഏരിയയില്‍ വച്ചായിരുന്നു അബ്ബിയുടെ ജന്‍മദിനാഘോഷം. പാർട്ടിക്കായി മധുബൻ ഗ്രീനിൽ ഒരു വലിയ പ്ലോട്ട് തന്നെ ഉടമ ബുക്ക് ചെയ്യുകയും നായയുടെ ചിത്രങ്ങളോടു കൂടിയ പോസ്റ്ററുകളും അലങ്കാരങ്ങളും കൊണ്ട് വേദി മനോഹരമാക്കുകയും ചെയ്തു. നിരവധി അതിഥികളെയും പാര്‍ട്ടിക്ക് ക്ഷണിച്ചിരുന്നു. ഒരു നായയുടെ പിറന്നാൾ ആഘോഷത്തിനായിരുന്നു എല്ലാ ക്രമീകരണങ്ങളും നടത്തിയത് എന്നറിഞ്ഞപ്പോൾ അതിഥികള്‍ ഒന്നമ്പരന്നു. കറുത്ത നിറത്തിലുള്ള പിറന്നാള്‍ വസ്ത്രവും സ്കാര്‍ഫും ധരിച്ച് സുന്ദരനായാണ് അബ്ബി പാര്‍ട്ടിക്കെത്തിയത്.

Advertising
Advertising



അതേസമയം ഗുജറാത്തില്‍ കോവിഡ് കേസുകള്‍ കുത്തനെ കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ കാറ്റില്‍ പറത്തി  ഇത്തരമൊരു പിറന്നാള്‍ ആഘോഷം സംഘടിപ്പിച്ചത് . നിയന്ത്രണങ്ങള്‍ കടുപ്പിച്ചതിനോടൊപ്പം രാത്രി കര്‍ഫ്യൂവിന്‍റെ സമയവും ദീര്‍ഘിപ്പിച്ചിട്ടുണ്ട്. പാർട്ടിയിൽ നിന്നുള്ള ഫോട്ടോകൾ വിശദമായി പരിശോധിച്ചപ്പോൾ അതിഥികളിൽ ഭൂരിഭാഗവും മുഖംമൂടി ധരിച്ചിട്ടില്ലെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. 




 


Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News