മദ്യപിച്ച് ഉയരമുള്ള സൈൻബോർഡിൽ യുവാവിന്റെ പുഷ് അപ്പ്; വൈറലായി വീഡിയോ

ഇയാളുടെ സാഹസം കണ്ട് റോഡിൽ ആളുകൾ തടിച്ചുകൂടി

Update: 2023-06-22 04:35 GMT
Editor : Lissy P | By : Web Desk

ഒഡീഷ: മദ്യപാനം ആരോഗ്യത്തിന് ഹാനികരമാണ്. വ്യായാമം ചെയ്യുന്നത് ആരോഗ്യത്തിന് ഏറെ ഗുണവും ചെയ്യും. എന്നാൽ മദ്യപിച്ച് വ്യായാമം ചെയ്താലോ. അതും വാഹനങ്ങൾ ചീറിപ്പായുന്ന റോഡിലെ സൈൻബോർഡിന്റെ മുകളിൽ. തമാശയാണോ എന്ന് തോന്നുമെങ്കിലും സംഗതി സത്യമാണ്. മദ്യപിച്ച ശേഷം സൈൻബോർഡിന്റെ മുകളിൽ കയറി പുഷ് അപ്പ് എടുക്കുന്ന യുവാവിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നത്. ഏപ്രിൽ 30 നാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോ ഒഡീഷയിലെ സംബാൽപൂരിൽ ചിത്രീകരിച്ചതാണെന്നാണ് സൂചന. സൈൻബോർഡിന് താഴെയുള്ള റോഡിലൂടെ വാഹനങ്ങൾ കടന്നുപോകുമ്പോഴും ഇയാൾ പുഷ് അപ്പ് ചെയ്യുന്നതാണ് വീഡിയോയിൽ കാണുന്നത്. ഇയാളുടെ സാഹസം കണ്ട് റോഡിൽ ആളുകൾ തടിച്ചുകൂടി.അതുവഴി കടന്നുപോയ ലോറിയടക്കമുള്ള വാഹനങ്ങൾ ഇയാളുടെ സാഹസം കണ്ട് റോഡരികിൽ നിർത്തിയിട്ടതും ആളുകൾ അയാളെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം.

Advertising
Advertising

നിരവധി പേരാണ് ഇതിനോടകം തന്നെ വീഡിയോ കണ്ടത്. പൊതുജനങ്ങൾക്ക് ശല്യമാകുന്ന വിധത്തിൽ ഇത്തരം സാഹസങ്ങൾ ചെയ്യുന്നവർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് നിരവധി പേർ കമന്റ് ചെയ്തു. അതേസമയം, ഇയാളുടെ കൂടുതൽ വിവരങ്ങളൊന്നും പുറത്ത് വന്നിട്ടില്ല. നടുറോഡിലെ സാഹസ വ്യായാമം ചെയ്യലിനെതിരെ കേസെടുത്തിട്ടുണ്ടോ എന്നകാര്യവും വ്യക്തമല്ല.


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News