യമുനാ നദിയില്‍ തീര്‍ഥാടകരുടെ ബോട്ട് മുങ്ങി 10 മരണം; നിരവധി പേരെ കാണാതായി

പഞ്ചാബിലെ ലുധിയാനയില്‍ നിന്നുള്ള തീര്‍ഥാടകരുടെ 30 അംഗ സംഘമാണ് ബോട്ടിലുണ്ടായിരുന്നത്

Update: 2026-04-10 12:39 GMT

ലഖ്‌നൗ: യുപിയിലെ മഥുര ജില്ലയിലെ വൃന്ദാവനില്‍ തീര്‍ഥാടകരുമായി പോയ ബോട്ട് യമുനാനദിയില്‍ മുങ്ങി 10 പേര്‍ മരിച്ചു. നിരവധി പേരെ കാണാതായി. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

പഞ്ചാബിലെ ലുധിയാനയില്‍ നിന്നുള്ള തീര്‍ഥാടകരുടെ 30 അംഗ സംഘമാണ് ബോട്ടിലുണ്ടായിരുന്നത്. വൃന്ദാവനിലെ ശൃംഖാര്‍ ഘാട്ടിലാണ് അപകടമുണ്ടായത്. ലുധിയാനയില്‍ നിന്നുള്ള തീര്‍ഥാടകര്‍ രണ്ട് ബോട്ടുകളിലായാണ് യമുനയിലൂടെ സഞ്ചരിച്ചത്. ഇതിലൊന്നാണ് അപകടത്തില്‍ പെട്ടത്.

Tags:    

Writer - ശരത് ലാൽ തയ്യിൽ

Chief Web Journalist

Editor - ശരത് ലാൽ തയ്യിൽ

Chief Web Journalist

By - ശരത് ലാൽ തയ്യിൽ

Chief Web Journalist

Similar News