ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബാറ്ററി പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു; ഭാര്യക്കും രണ്ട് മക്കൾക്കും ഗുരുതര പരിക്ക്

ശിവകുമാർ (40) ആണ് മരിച്ചത്. ശിവകുമാറിന്റെ ഭാര്യ ഹാരതി (30), മക്കളായ ബിന്ദുശ്രീ (10), സസി (6) എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു.

Update: 2022-04-23 14:30 GMT

അമരാവതി: ആന്ധ്രാപ്രദേശിലെ വിജയവാഡയിൽ വീട്ടിനുള്ളിൽ ചാർജ് ചെയ്യാനിട്ട ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബാറ്ററി പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു. ശിവകുമാർ (40) ആണ് മരിച്ചത്. ശിവകുമാറിന്റെ ഭാര്യ ഹാരതി (30), മക്കളായ ബിന്ദുശ്രീ (10), സസി (6) എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു.

ശനിയാഴ്ച രാവിലെയാണ് അപകടമുണ്ടായത്. ശിവകുമാറും കുടുംബവും കിടന്നിരുന്ന മുറിക്ക് സമീപമാണ് ബാറ്ററി ചാർജ് ചെയ്യാനിട്ടിരുന്നത്. ബാറ്ററി പൊട്ടിത്തെറിച്ച് വീട്ടിലെ ഇലക്ട്രിക് വയറിങ്ങിലേക്കും തീപടർന്നതോടെ വീട്ടിനുള്ളിലാകെ തീയും പുകയും പടർന്നു. പൊള്ളലേറ്റും പുകമൂലം ശ്വാസംമുട്ടിയുമാണ് ശിവകുമാർ മരിച്ചത്.

Advertising
Advertising

വീട്ടിൽനിന്ന് തീയും പുകയും ഉയരുന്നത് കണ്ട അയൽവാസികളാണ് പൊലീസിനെയും അഗ്നിരക്ഷാ സേനയേയും വിവരമറിയിച്ചത്. ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയാണ് ശിവകുമാർ മരിച്ചത്. ഭാര്യയും മക്കളും സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഡിടിപി ഓപ്പറേറ്ററായി ജോലി ചെയ്തിരുന്ന ശിവകുമാർ വെള്ളിയാഴ്ചയാണ് പുതിയ ഇലക്ട്രിക് സ്‌കൂട്ടർ വാങ്ങിയതെന്ന് പൊലീസ് പറഞ്ഞു. ഉറങ്ങുന്നതിന് മുമ്പ് തൊട്ടടുത്തുള്ള മറ്റൊരു മുറിയിൽ ചാർജ് ചെയ്യാനിട്ട ബാറ്ററി ശനിയാഴ്ച പുലർച്ചെ മൂന്നു മണിയോടെയാണ് പൊട്ടിത്തെറിച്ചതെന്നും പൊലീസ് പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News