Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
റായ്പൂർ: ഛത്തീസ്ഗഡ് ഗരിയബന്ദിൽ 10 മാവോയിസ്റ്റുകളെ വധിച്ചു. സിപിഐ മാവോയിസ്റ്റ് കേന്ദ്ര കമ്മറ്റി അംഗം മനോജ് ഉൾപ്പെടെയുള്ള നേതാക്കളെയാണ് വധിച്ചത്. എസ്ടിഎഫ്, കോബ്ര തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഏറ്റുമുട്ടൽ നടന്നത്.
ഇന്ന് വൈകുന്നേരമായിരുന്നു ഗരിയബന്ദിൽ ഏറ്റുമുട്ടലുണ്ടായത്. കൊല്ലപ്പെട്ട മനോജിന്റെ തലയ്ക്ക് ഒരു കോടി ഇനാം പ്രഖ്യാപിച്ചിട്ടുണ്ടായിരുന്നു. പ്രദേശത്ത് മാവോയിസ്റ്റുകള്‍ ഒളിച്ചിരുക്കുന്നുണ്ട് എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.