പരീക്ഷക്കിടെ പ്ലസ് ടു വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച ഇംഗ്ലീഷ് അധ്യാപകന്‍ അറസ്റ്റില്‍

ഹാജ്യാർ മുഹമ്മദ് യൂസഫ് സർക്കാർ സ്‌കൂളിലെ അധ്യാപകനായ മുരുഗേശനാണ് പിടിയിലായത്

Update: 2022-02-18 05:41 GMT

പരീക്ഷക്കിടെ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച ഇംഗ്ലീഷ് അധ്യാപകന്‍ അറസ്റ്റില്‍. തമിഴ്നാട് ശ്രീരംഗത്താണ് സംഭവം. ഹാജ്യാർ മുഹമ്മദ് യൂസഫ് സർക്കാർ സ്‌കൂളിലെ അധ്യാപകനായ മുരുഗേശനാണ് പിടിയിലായത്.

പരീക്ഷ എഴുതിക്കൊണ്ടിരിക്കുന്ന സമയത്ത് മുരുഗേശന്‍ പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. ആദ്യം എന്താണ് സംഭവിക്കുന്നതെന്ന് കുട്ടിക്ക് മനസിലായില്ല. തുടര്‍ന്ന് കാര്യങ്ങള്‍ മനസിലായപ്പോള്‍ മാതാപിതാക്കളെ വിവര അറിയിക്കുകയായിരുന്നു. അഞ്ഞൂറോളം ഗ്രാമീണർ സ്‌കൂളിന് പുറത്ത് തടിച്ചുകൂടി പ്രതിഷേധിക്കുകയും ചെയ്തു. തുടർന്ന് ഇനാം കളത്തൂർ പൊലീസ് വിദ്യാർഥിനിയോടും സഹപാഠികളോടും അന്വേഷണം നടത്തുകയും ഇതിന്‍റെ അടിസ്ഥാനത്തില്‍ അധ്യാപകനെതിരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പോക്സോ നിയമപ്രകാരം മരുഗേശനെതിരെ കേസെടുത്തിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News