'ഇവന്റ് കഴിഞ്ഞു' മോദിയുടെ ജന്മദിനത്തിലെ വാക്‌സിൻ റെക്കോർഡിനെ കുറിച്ച് രാഹുൽ ഗാന്ധി
കാണാം... വാക്‌സിൻ വിതരണത്തിലെ കണക്കും കാര്യവും
'ഇവൻറ് കഴിഞ്ഞു' എന്ന കുറിപ്പോടെ കഴിഞ്ഞ പത്തു ദിവസത്തെ കോവിഡ് വാക്‌സിൻ വിതരണഗ്രാഫ് ട്വിറ്റർ പങ്കുവെച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കോവിൻ വെബ്‌സൈറ്റിൽ നിന്നെടുത്ത ഗ്രാഫിൽ സെപ്തംബർ 17 ന് മോദിയുടെ ജന്മദിനത്തിൽ നടന്ന വാക്‌സിൻ റെക്കോർഡിന് ശേഷം വാക്‌സിൻ വിതരണനിരക്ക് കുറഞ്ഞത് കാണുന്നുണ്ട്. ഇതിനെതിരെയായിരുന്നു രാഹുൽ ഗാന്ധിയുടെ വിമർശനം.
സെപ്തംബർ 17 ന് 2.5 കോടി പേർക്കാണ് രാജ്യം വാക്‌സിൻ കുത്തിവെപ്പ് നൽകിയത്. ഇതുപോലെ ഇനിയും റെക്കോർഡ് വാക്‌സിൻ വിതരണം നടക്കട്ടേയെന്ന് രാഹുൽ പ്രത്യാശ പ്രകടിപ്പിച്ചു.
വാക്‌സിൻ വിതരണത്തിലെ കണക്കും കാര്യവും
കോവിൻ വെബ്‌സൈറ്റ് അടിസ്ഥാനമാക്കിയുള്ള ചില കണക്കുകൾ (19.09.2021):
138 കോടിയിലധികം വരുന്ന ഇന്ത്യൻ ജനസംഖ്യയിൽ വാക്‌സിൻ നേടിയത്: 20.31 കോടി പേർ
കോവിനിൽ രജിസ്റ്റർ ചെയ്തവർ: 66.84 കോടി പേർ
18- 44 ഇടയിലുള്ളവർ: 39,36,55,825
45 വയസ്സിന് മുകളിലുള്ളവർ: 27,47,25,652
ആദ്യ ഡോസ് വാക്‌സിൻ സ്വീകരിച്ചവർ: 60,29,68,247
രണ്ടാം ഡോസ് സ്വീകരിച്ചവർ: 20,30,50,699
ആകെ വിതരണം ചെയ്ത വാക്‌സിൻ: 80,60,18,946
വാക്‌സിനേഷൻ കേന്ദ്രങ്ങൾ: 31,066
സർക്കാർ കേന്ദ്രങ്ങൾ: 29,310
സ്വകാര്യ കേന്ദ്രങ്ങൾ: 1,756
ഇനി കേരളത്തിലെ കണക്കുകൾ:
ആകെ വിതരണം ചെയ്ത വാക്‌സിൻ ഡോസുകൾ: 3,36,24,087
ആദ്യ ഡോസ്: 2,37,96,983
രണ്ടാം ഡോസ് : 98,27,104
വാക്‌സിൻ വിതരണ കേന്ദ്രങ്ങൾ: 378
സർക്കാർ കേന്ദ്രങ്ങൾ: 213
സ്വകാര്യ കേന്ദ്രങ്ങൾ: 165
ഗൂഗിൾ കണക്ക് പ്രകാരം(19.09.2021) ഇന്ത്യയിൽ 14.5 ശതമാനം മാത്രമാണ് കോവിഡ് വാക്‌സിൻ സ്വീകരിച്ചിട്ടുള്ളൂ. അഥവാ ഇനിയും 85.5 ശതമാനം പേർ വാക്‌സിൻ സ്വീകരിക്കാനുണ്ട്.
138 കോടിയിലേറെ ജനങ്ങളുള്ള രാജ്യത്ത് പൂർണ വാക്‌സിനേഷൻ നടത്തിയത് 20.31 കോടി ജനങ്ങളാണെന്ന് സർക്കാർ വെബ്‌സൈറ്റായ കോവിനിൽ പറയുന്നു. 20 ശതമാനം പേർ പൂർണമായി വാക്‌സിൻ സ്വീകരിച്ചെന്ന് ആരോഗ്യ മന്ത്രാലയം പറയുന്നു. 62 ശതമാനം പേർ ഒരു വാക്‌സിനെങ്കിലും സ്വീകരിച്ചെന്നും പറയുന്നു. ഇനി പറയൂ, ഈ ഇവൻറ് മാത്രം മതിയോ??