'ഷിൻഡെയെ വീണ്ടും മുഖ്യമന്ത്രിയാക്കും': ബിജെപിയെ കുഴപ്പിച്ച് ഏക്നാഥ് ഷിന്‍ഡെ വിഭാഗം

ജനങ്ങളും ഏക്‌നാഥ് ഷിൻഡെയെ മുഖ്യമന്ത്രിയായി കാണാനാണ് ആഗ്രഹിക്കുന്നതെന്ന് മന്ത്രി പ്രതാപ് സർനായിക്ക്‌

Update: 2026-10-21 10:48 GMT

മുംബൈ: മഹാരാഷ്ട്രയിൽ ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയായി അധികാരമേറ്റ് രണ്ട് വർഷങ്ങൾ പിന്നിടുമ്പോഴും, തങ്ങളുടെ നേതാവ് ഏക്‌നാഥ് ഷിൻഡെയെ വീണ്ടും മുഖ്യമന്ത്രിയായി കാണുകയെന്ന ലക്ഷ്യവുമായി ശിവസേന ഏക്‌നാഥ് ഷിൻഡെ വിഭാഗം. 

2029ൽ നടക്കുന്ന അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ നേടി പാർട്ടിയുടെ അംഗസംഖ്യ വർദ്ധിപ്പിക്കാനാണ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേന ലക്ഷ്യമിടുന്നത്. ഏക്‌നാഥ് ഷിൻഡെ വീണ്ടും മുഖ്യമന്ത്രിയാകണമെന്ന് പാർട്ടി നേതാക്കൾ പരസ്യമായി ആഗ്രഹം പ്രകടിപ്പിച്ചതിന് പിന്നാലെ, ഗതാഗത മന്ത്രി പ്രതാപ് സർനായിക്കും ഇതേ അഭിപ്രായവുമായി രംഗത്തെത്തിയതാണ് ബിജെപിയെ കുഴപ്പിക്കുന്നത്. 

Advertising
Advertising

അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ കരുത്ത് വർദ്ധിപ്പിച്ച് ഏക്‌നാഥ് ഷിൻഡെയെ വീണ്ടും മുഖ്യമന്ത്രിയാക്കുമെന്ന് അദ്ദേഹം പരസ്യമായി തന്നെ പ്രഖ്യാപിക്കുകയും ചെയ്തു. 

“ഓരോ ശിവസൈനികനും ഏക്‌നാഥ് ഷിൻഡെ വീണ്ടും മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹിക്കുന്നു. ഞങ്ങളുടെ പക്കൽ ആവശ്യത്തിന്  അംഗബലമില്ലാത്തത് കൊണ്ട്  ഇപ്പോൾ ഉപമുഖ്യമന്ത്രിയായി തുടരുന്നത്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ഞങ്ങൾ ശക്തി വർദ്ധിപ്പിച്ച് അദ്ദേഹത്തെ വീണ്ടും മുഖ്യമന്ത്രിയാക്കും”-സർനായിക്ക് പറഞ്ഞു. ജനങ്ങളുടെയും ആഗ്രഹ ഇതാണ് എന്നും അദ്ദേഹം അവകാശപ്പെട്ടു. ഷിൻഡെ വീണ്ടും മുഖ്യമന്ത്രിയാകണമെന്നും അത് പാർട്ടി എംഎൽഎമാരുടെ ആഗ്രഹമാണെന്നും അടുത്തിടെ ജലവിഭവ മന്ത്രി ഗുലാബ്റാവു പാട്ടീലും പറഞ്ഞിരുന്നു.

2024 നവംബറിൽ നടന്ന മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ ആകെയുള്ള 288 സീറ്റുകളിൽ ബിജെപി 132 സീറ്റുകൾ നേടാണ് മുഖ്യമന്ത്രിസ്ഥാനം ഉറപ്പിച്ചത്. ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേന 57 സീറ്റുകളും, അന്ന് അജിത് പവാറിന്റെ നേതൃത്വത്തിലുണ്ടായിരുന്ന എൻസിപി 41 സീറ്റുകളും നേടി. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ശിവസേനയുടെ സീറ്റുകൾ വർദ്ധിപ്പിച്ച് ഏക്‌നാഥ് ഷിൻഡെയെ വീണ്ടും മുഖ്യമന്ത്രി പദത്തിലെത്തിക്കാൻ സാധിക്കുമെന്നാണ് പാർട്ടി നേതാക്കള്‍ കരുതുന്നത്. 

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News