മഥുരയെ മുസഫർനഗറാക്കാൻ അനുവദിക്കരുതെന്ന് കർഷക നേതാവ് രാകേഷ് ടിക്കായത്

അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തർപ്രദേശിൽ ഹിന്ദുത്വ രാഷ്ട്രീയം ഉയർത്തുന്നതിന്റെ ഭാഗമായാണ് ബിജെപിയും സംഘ്പരിവാർ നേതാക്കളും മഥുരയിലെ ക്ഷേത്രനിർമാണം വീണ്ടും ചർച്ചയാക്കുന്നത്.

Update: 2021-12-28 09:26 GMT
Advertising

യുപി തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ശ്രീകൃഷ്ണന്റെ ജൻമഭൂമിയായ മഥുരയെ രാഷ്ട്രീയമായി ഉപയോഗിക്കാനുള്ള സംഘപരിവാർ നീക്കത്തിനെതിരെ പരോക്ഷ വിമർശനവുമായി ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത്. തീർത്ഥാടന നഗരത്തിന്റെ സമാധാനം കെടുത്താൻ ശ്രമിക്കുന്ന ശക്തികളെ കരുതിയിരിക്കണമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

ബിജെപിയുടെ പേര് പറയാതെയാണ് ടിക്കായത്തിന്റെ വിമർശനം. ''അവർക്ക് വോട്ട് ലഭിക്കുന്നില്ല, അതുകൊണ്ട് ജനങ്ങൾ സമാധാനപരമായി പ്രാർത്ഥിക്കുക്കയും സാധാരണ ജീവിതം നയിക്കുകയും ചെയ്യുന്ന ഈ തീർത്ഥാടന നഗരത്തിന്റെ സമാധാനം തകർക്കാൻ അവർ ശ്രമിക്കുകയാണ്. മുസഫർനഗർ പോലെ മഥുരയുടെ അന്തരീക്ഷവും നശിപ്പിക്കാൻ ആഗ്രഹിക്കുന്ന ആളുകളുടെ ശ്രമം ജനം പരാജയപ്പെടുത്തണം''-ടിക്കായത് പറഞ്ഞു.

''അവരുടെ കെണിയിൽ വീഴരുത്. അല്ലെങ്കിൽ കൂടുതൽ ആളുകൾ തൊഴിൽരഹിതരാവുകയും തൊഴിലവസരങ്ങൾ കുതിച്ചുയരുന്ന മഥുരയെ കലാപം തകർക്കുകയും ചെയ്യും''-ടിക്കായത് പറഞ്ഞു.

അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തർപ്രദേശിൽ ഹിന്ദുത്വ രാഷ്ട്രീയം ഉയർത്തുന്നതിന്റെ ഭാഗമായാണ് ബിജെപിയും സംഘ്പരിവാർ നേതാക്കളും മഥുരയിലെ ക്ഷേത്രനിർമാണം വീണ്ടും ചർച്ചയാക്കുന്നത്. അയോധ്യ മാതൃകയിൽ മഥുരയും ഞങ്ങൾ പിടിച്ചെടുക്കുമെന്ന് യു.പി ഉപമുഖ്യമന്ത്രി കേശവപ്രസാദ് മൗര്യ ഏതാനും ദിവസങ്ങൾക്ക് മുമ്പ് പറഞ്ഞിരുന്നു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News