മദ്യപാനശീലം മൂലം സഹികെട്ടു; ഭർത്താവിനെ തലക്കടിച്ചു കൊന്ന് ഭാര്യ പൊലീസില്‍ കീഴടങ്ങി

മദ്യപിക്കാനായി നിരന്തരം പണം ആവശ്യപ്പെട്ടിരുന്നതായി ഭാര്യ പൊലീസിനോട് പറഞ്ഞു

Update: 2024-01-01 06:37 GMT
Editor : ലിസി. പി | By : Web Desk

നാഗ്പൂർ: മഹാരാഷ്ട്രയിലെ നാഗ്പൂർ ജില്ലയിൽ ഭർത്താവിനെ വെട്ടിക്കൊലപ്പെടുത്തി ഭാര്യ പൊലീസിൽ കീഴടങ്ങി.അവാന്ധി സ്വദേശിയായ ആനന്ദ് ഭാഡുജി പാട്ടീൽ എന്നയാളാണ് കൊല്ലപ്പെട്ടത്. ഭർത്താവിന്റെ മദ്യപാന ശീലം മൂലം സഹികെട്ടാണ് കൊലപാതകം നടത്തിയതെന്നും പ്രതിയായ അരുണ പാട്ടീൽ പൊലീസിനോട് പറഞ്ഞു.

ആനന്ദ് ഭാഡുജി പാട്ടീൽ മദ്യത്തിന് അടിമയായിരുന്നെന്നും മദ്യപിക്കാനായി തന്നോട് പലപ്പോഴും പണം ആവശ്യപ്പെടുകയും ചെയ്തതായി ഭാര്യ പറയുന്നു. ശനിയാഴ്ച രാത്രിയും മദ്യപിക്കാൻ പണം ചോദിച്ചതിനെച്ചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടായി. തുടർന്ന് ഉറങ്ങാൻ കിടന്ന ആനന്ദിന്റെ തലയിൽ കല്ലുകൊണ്ടടിച്ച് കൊലപ്പെടുത്തുകയായിരുന്നു.തുടര്‍ന്ന്  ഞായറാഴ്ച രാവിലെ ന്യൂ കാംപ്റ്റി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News