കേന്ദ്ര ഹജ്ജ് കമ്മിറ്റിയിലുള്ള ഒ​ഴിവുകൾ മൂന്ന് മാസത്തിനകം നികത്തണം- സുപ്രിം കോടതി

ഒഴിവുകൾ നികത്താനുള്ള നടപടികൾ സ്വീകരിക്കാമെന്ന് അഡീഷ്ണൽ സോളിസിറ്റർ ജനറൽ

Update: 2024-03-08 07:39 GMT
Editor : Anas Aseen | By : Web Desk
Advertising

ന്യൂഡൽഹി: കേന്ദ്ര ഹജ്ജ് കമ്മിറ്റിയിലുള്ള ഒ​ഴിവുകൾ മൂന്നാഴ്ചക്കകം നികത്തണമെന്ന് സുപ്രിം കോടതി. ഒഴിവുകൾ നികത്താൻ സ്വീകരിച്ച നടപടികൾ സുപ്രിം കോടതിയെ കേ​ന്ദ്രം അറിയിച്ചതിന് പിന്നാ​​ലെയാണ് ഉത്തരവിട്ടത്.

ഹജ്ജ് കമ്മിറ്റിയുമായി ബന്ധപ്പെട്ടുള്ള ഹരജിയിൽ  കേന്ദ്ര ഹജ്ജ് കമ്മിറ്റിയിലെ ഒഴിവുകൾ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കോടതിയുടെ നപടി. മൂന്ന് മാസത്തിനകം ഒഴിവുകൾ നികത്താനുള്ള നടപടികൾ സ്വീകരിക്കാമെന്ന് അഡീഷ്ണൽ സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു.

ഹജ്ജ് കമ്മിറ്റി രൂപീകരിക്കാനുള്ള സംസ്ഥാനങ്ങളിൽ മൂന്ന് മാസത്തിനുള്ളിൽ സംസ്ഥാന ഹജ്ജ് കമ്മിറ്റികളുടെ രൂപീകരണം പൂർത്തിയാക്കാൻ കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയം നടപടി സ്വീകരിക്കും. സംസ്ഥാനങ്ങളുമായി അതിനുള്ള ചർച്ചകൾ നടത്തുമെന്നും വിശദീകരിച്ചു..

2002ലെ ഹജ് കമ്മിറ്റി നിയമത്തിലെ വ്യവസ്ഥകൾ പാലിക്കുന്നതിൽ കേന്ദ്രവും സംസ്ഥാനങ്ങളും പരാജയപ്പെട്ടു.2019 മുതൽ ഇന്ത്യയിൽ പ്രവർത്തനക്ഷമമായ ഒരു കേന്ദ്ര ഹജ്ജ് കമ്മിറ്റി ഇല്ലെന്നും ഹരജിക്കാരൻ നേര​ത്തെ ഹിയറിങ്ങിൽ വ്യക്തമാക്കിയിരുന്നു. അതിന് പിന്നാലെയാണ് കോടതിയു​ടെ ഇടപെടൽ.


Tags:    

Writer - Anas Aseen

contributor

Editor - Anas Aseen

contributor

By - Web Desk

contributor

Similar News