ക്രിക്കറ്റ് പരിശീലനത്തിനെത്തിയ പെണ്‍കുട്ടിക്കെതിരെ ലൈംഗിക അതിക്രമം; സംവിധായകന്‍ ഷങ്കറിന്‍റെ മരുമകനെതിരെ പോക്സോ കേസ്

ക്രിക്കറ്റ് ക്ലബിന്‍റെ ക്യാപ്റ്റനായ രോഹിത് പരിശീലനത്തിനെത്തിയ പെണ്‍കുട്ടികളെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു

Update: 2021-10-21 06:44 GMT

പതിനാറുകാരിയെ ലൈംഗികമായി ഉപദ്രവിച്ചതുമായി ബന്ധപ്പെട്ട കേസില്‍ പ്രശസ്ത തമിഴ് സംവിധായകന്‍ എസ്.ഷങ്കറിന്‍റെ മരുമകനെതിരെ പോക്സോ കേസ്. ഷങ്കറിന്‍റെ മൂത്തമകള്‍ ഐശ്വര്യയുടെ ഭര്‍ത്താവും ക്രിക്കറ്റ് ക്ലബിന്‍റെ ക്യാപ്റ്റനുമായ രോഹിത് ദാമോദരനെതിരെയാണ് കേസെടുത്തത്. സംഭവുമായി ബന്ധപ്പെട്ട് അഞ്ചു പേര്‍ക്കെതിരെയും പോക്സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്.

ക്രിക്കറ്റ് ക്ലബിന്‍റെ ക്യാപ്റ്റനായ രോഹിത് പരിശീലനത്തിനെത്തിയ പെണ്‍കുട്ടികളെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. ക്ലബ് സെക്രട്ടറിയായ രോഹിതിന്‍റെ പിതാവ് ദാമോദരൻ, ക്രിക്കറ്റ് പരിശീലകൻ താമരൈക്കണ്ണൻ എന്നിവര്‍ക്കൊപ്പം മറ്റു രണ്ടു പേര്‍ക്കെതിരെയാണ് പുതുച്ചേരിയിലെ മേട്ടുപ്പാളയം പൊലീസ് കേസെടുത്തിരിക്കുന്നതെന്ന് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ക്രിക്കറ്റ് പരിശീലനത്തിനിടയില്‍ രോഹിത് തങ്ങളെ ലൈംഗികമായി ഉപദ്രവിക്കാറുണ്ടെന്ന് പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നു. അധികൃതരോട് പരാതിപ്പെട്ടാല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന ഭീഷണിയെ തുടര്‍ന്ന് പെണ്‍കുട്ടി ശിശുക്ഷേമ സമിതിക്ക് കത്തയക്കുകയായിരുന്നു.

കഴിഞ്ഞ ജൂണില്‍ ചെന്നൈയില്‍ വച്ചായിരുന്നു രോഹിതിന്‍റെയും ഐശ്വര്യയുടെയും വിവാഹം. തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ വിവാഹത്തില്‍ പങ്കെടുത്തിരുന്നു. 

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News