എംബിബിഎസ് വിദ്യാര്‍ഥിനി ഹോസ്റ്റല്‍ മുറിയില്‍ മരിച്ചനിലയില്‍

ഡല്‍ഹിയിലെ സഫ്ദര്‍ജങ് ആശുപത്രിയിലാണ് സംഭവം.

Update: 2022-09-01 07:42 GMT

അവസാന വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിനി ഹോസ്റ്റല്‍ മുറിയില്‍ മരിച്ചനിലയില്‍. ഡല്‍ഹിയിലെ സഫ്ദര്‍ജങ് ആശുപത്രിയിലാണ് സംഭവം. വിദ്യാര്‍ഥിനിക്ക് വിഷാദ രോഗമുണ്ടെന്ന് സൂചിപ്പിക്കുന്ന കുറിപ്പ് ഡയറിയില്‍ നിന്ന് കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.

പുലര്‍ച്ചെ 3.30ഓടെയാണ് വിദ്യാര്‍ഥിനിയുടെ മരണത്തെ കുറിച്ച് വിവരം ലഭിച്ചതെന്ന് ഡപ്യൂട്ടി പൊലീസ് കമ്മീഷണര്‍ മനോജ് സി പറഞ്ഞു. ഉടനെ ഒരു പൊലീസ് ഉദ്യോഗസ്ഥനെ സംഭവ സ്ഥലത്തേക്ക് അയച്ചെന്നും അദ്ദേഹം പറഞ്ഞു.

"മുറി അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. പെണ്‍കുട്ടിയുടെ സുഹൃത്തുക്കൾ മുറി ബലം പ്രയോഗിച്ചു തുറന്നു. ഉടനെ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലേക്ക് കൊണ്ടുപോയി, അവിടെ എത്തിയപ്പോഴേക്കും മരിച്ചിരുന്നു. ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്"- പൊലീസ് അറിയിച്ചു.

വിഷാദ രോഗ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നുകളുടെ ഒഴിഞ്ഞ പാക്കറ്റ് കണ്ടെത്തിയെന്നും പൊലീസ് പറഞ്ഞു. ഇതുവരെ സംശയാസ്പദമായി ഒന്നും കണ്ടെത്താനായിട്ടില്ല. പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ മൊഴിയും രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു. 

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News