കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ ആശുപത്രിയിൽ

ഉച്ചയ്ക്ക് 12ഓടെയാണ് മന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Update: 2022-12-26 11:10 GMT

ന്യൂഡൽഹി: കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ആശുപത്രിയിൽ. ഡൽഹിയിലെ ഓൾ ഇന്ത്യ മെ‍ഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലാണ് മന്ത്രിയെ പ്രവേശിപ്പിച്ചിരിക്കുന്നത്.

വയറിൽ അണുബാധയെ തുടർന്നാണ് നിർമലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നാണ് റിപ്പോർട്ട്. ഉച്ചയ്ക്ക് 12ഓടെയാണ് മന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

മന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും മികച്ച വൈദ്യസഹായം നൽകുന്നുണ്ടെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. 63കാരിയായ കേന്ദ്രമന്ത്രിയെ ഉടൻ തന്നെ ഡിസ്ചാർജ് ചെയ്യുമെന്ന് വാർത്താ ഏജൻസിയായ എ.എൻ.ഐ റിപ്പോർട്ട് ചെയ്യുന്നു.

ശനിയാഴ്ച ചെന്നൈയിലെ തമിഴ്‌നാട് ഡോ. എം.ജി.ആർ മെഡിക്കൽ യൂണിവേഴ്‌സിറ്റിയുടെ 35-ാമത് വാർഷിക ബിരുദദാന ചടങ്ങിൽ നിർമല സീതാരാമൻ പങ്കെടുത്തിരുന്നു.

ഇന്നലെ, മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ ജന്മവാർഷികത്തിൽ ന്യൂഡൽഹിയിലെ 'സദൈവ് അടലിൽ' അവർ പുഷ്പാർച്ചന നടത്തിയിരുന്നു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

By - Web Desk

contributor

Similar News