'റാംപിൽ നിന്നും തള്ളിയിട്ടു': വിജയ്ക്കും ബൗൺസർമാർക്കുമെതിരെ പരാതി, കേസെടുത്തു

മധുരയില്‍ നടന്ന സംസ്ഥാനസമ്മേളനത്തിനിടെ നീളമേറിയ റാമ്പിലൂടെ വിജയ് പ്രവര്‍ത്തകര്‍ക്കിടയിലേക്ക് നടന്നിരുന്നു.

Update: 2025-08-27 07:01 GMT
Editor : rishad | By : Web Desk

ചെന്നൈ: നടനും തമിഴക വെട്രി കഴകം(ടിവികെ) നേതാവുമായ വിജയ്ക്കെതിരെ കേസെടുത്ത് പൊലീസ്. പാര്‍ട്ടി സമ്മേളനത്തിനിടെ ബൗണ്‍സര്‍മാര്‍ റാംപില്‍ നിന്ന് തള്ളിയിട്ടെന്ന യുവാവിന്റെ പരാതിയിലാണ് നടപടി. പേരമ്പലൂർ ജില്ലയിലെ കുന്നം പൊലീസാണ് വിജയ്ക്കെിരെ കേസ് എടുത്തത്.

വിജയ്ക്കും 10 ബൗൺസർമാർക്കും എതിരെയാണ് കേസെടുത്തത്. അതിക്രമം നേരിട്ട പെരമ്പളൂർ സ്വദേശിയായ യുവാവ് പെരമ്പളൂർ എസ്പിക്ക് പരാതി നൽകിയിരുന്നു.ഈ മാസം 21ന് മധുരയിൽ നടന്ന ടിവികെ സമ്മേളനത്തിലാണ് സംഭവം.

മധുരയില്‍ നടന്ന സംസ്ഥാന സമ്മേളനത്തിനിടെ നീളമേറിയ റാമ്പിലൂടെ വിജയ് പ്രവര്‍ത്തകര്‍ക്കിടയിലേക്ക് നടന്നിരുന്നു. താരത്തിന് സുരക്ഷയൊരുക്കി ബൗണ്‍സര്‍മാരും ഒപ്പമുണ്ടായിരുന്നു. ഇതിനിടെയാണ് ശരത് കുമാര്‍ റാമ്പിലേക്ക് കയറാന്‍ ശ്രമിച്ചത്. ഇയാളെ വിജയ്‌യുടെ ബൗണ്‍സര്‍മാര്‍ തൂക്കിയെടുത്ത് റാമ്പില്‍ നിന്ന് പുറത്തേക്ക് എറിയുകയായിരുന്നു

സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. ഇതിനു പിന്നാലെയാണ് യുവാവ് പരാതി നൽകിയത്. യുവാവ് റാംപിലേക്ക് കയറാൻ ശ്രമിക്കുന്നതും ബൗൺസർമാർ നിലത്തേക്ക് എറിയുന്നതും ദൃശ്യങ്ങളിൽ കാണാം. ബൗൺസർമാരുടെ നടപടിയിൽ തനിക്ക് പരിക്കേറ്റുവെന്നും മാനസികമായി ബുദ്ധിമുട്ടുണ്ടായെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി. അതേസമയം വിഷയത്തിൽ ടിവികെയും വിജയ്‍യും ഇതുവരെ പ്രതികരിച്ചിട്ടില്ല. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News