തിരുപ്പതി ലഡ്ഡു വിവാദം: നാലു പേർ അറസ്റ്റിൽ
നെയ്യിൽ പോത്തിന്‍റെയും പന്നിയുടേയും കൊഴുപ്പും മീൻ എണ്ണയും പാമോയിലും അടങ്ങിയിട്ടുണ്ടെന്ന് ലാബ് റിപ്പോർട്ടുകൾ സ്ഥിരീകരിച്ചിരുന്നു
Update: 2025-02-10 01:07 GMT
ആന്ധ്ര പ്രദേശ്: തിരുപ്പതി ലഡ്ഡു വിവാദത്തിൽ നാലു പേർ അറസ്റ്റിൽ. ലഡ്ഡു നിർമാണത്തിനുള്ള നെയ്യ് വിതരണം ചെയ്ത തമിഴ്നാട് ദിണ്ടിഗലിലെ എആർ ഡയറി ഡയറക്ടർ രാജശേഖർ അടക്കമുള്ളവരെയാണ് പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.
നെയ്യിൽ പോത്തിന്‍റെയും പന്നിയുടേയും കൊഴുപ്പും മീൻ എണ്ണയും പാമോയിലും അടങ്ങിയിട്ടുണ്ടെന്ന് ലാബ് റിപ്പോർട്ടുകൾ സ്ഥിരീകരിച്ചിരുന്നു. ലഡ്ഡു നിർമാണത്തിന്, നെയ്യിന് പകരം മൃഗക്കൊഴുപ്പ് ഉപയോഗിച്ചെന്ന് ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു വെളിപ്പെടുത്തിയതോടെയാണ് വിവാദം ആളിക്കത്തിയത്.