രാജ്യത്ത് കോവിഡ് വാക്‌സിൻ ബൂസ്റ്റർ ഡോസ് സൗജന്യമാക്കി

ഈ വെള്ളിയാഴ്ച മുതൽ 75 ദിവസമാണ് സൗജന്യമായി നൽകുക

Update: 2022-07-13 13:55 GMT
Editor : Lissy P | By : Web Desk
Advertising

ഡൽഹി: കോവിഡ് പ്രതിരോധ വാക്‌സിനുകളുടെ ബൂസ്റ്റർ ഡോസ് സൗജന്യമായി നൽകും. സ്വാതന്ത്ര്യത്തിന്റെ 75 വാർഷിക ആഘോഷത്തിന്റെ ഭാഗമായാണ് തീരുമാനം.

ഈ വെള്ളിയാഴ്ച മുതൽ 75 ദിവസത്തേക്കാണ് സൗജന്യമായി നൽകുക. 18 വയസുമുതൽ 59 വയസുവരെയുള്ളവർക്ക് ഈ സമയത്ത് സൗജന്യമായി വാക്‌സിൻ എടുക്കാം. ബൂസ്റ്റർ ഡോസ് എടുക്കാൻ പലരും മടിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രമന്ത്രി സഭായോഗം നിർണായക തീരുമാനമെടുത്തത്.


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News