ഇന്നും വിമാനങ്ങൾക്ക് നേരെ 50 വ്യാജ ബോംബ് ഭീഷണി; രണ്ടാഴ്ചയ്ക്കിടെ 350ലേറെ

15 വിമാനങ്ങള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ് ലഭിച്ചതായി ആകാശ എയര്‍ റിപ്പോര്‍ട്ട് ചെയ്തു

Update: 2024-10-27 16:26 GMT
Editor : നബിൽ ഐ.വി | By : Web Desk

ന്യൂഡൽഹി: ഇന്ത്യൻ വിമാനക്കമ്പനികൾ നടത്തുന്ന വിമാനങ്ങൾക്ക് നേരെ സോഷ്യല്‍ മീഡിയ വഴിയുള്ള വ്യാജ ബോംബ് ഭീഷണി ഇന്നും തുടരുന്നു. 50 ഇന്ത്യന്‍ വിമാനങ്ങള്‍ക്കാണ് ഇന്ന് ബോംബ് ഭീഷണിയുണ്ടായത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ 350ലധികം വിമാനങ്ങള്‍ സമാനമായ വ്യാജ ഭീഷണികള്‍ നേരിട്ടിരുന്നു.

തങ്ങളുടെ 15 വിമാനങ്ങള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ടെന്നും വിശദമായ പരിശോധനകള്‍ക്ക് ശേഷം എല്ലാ വിമാനങ്ങളും പ്രവര്‍ത്തനത്തിനായി അനുവദിക്കുമെന്നും ആകാശ എയർ അറിയിച്ചു. ഇന്‍ഡിഗോയുടെ 18 വിമാനങ്ങള്‍ക്ക് ഭീഷണിയുണ്ടായപ്പോള്‍ വിസ്താരയുടെ 17 വിമാനങ്ങള്‍ക്ക് അലേര്‍ട്ട് നല്‍കിയതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

Advertising
Advertising

ഭീഷണിയെ തുടർന്ന് ഇൻഡിഗോയുടെ രണ്ട് വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. പൂനെയിൽ നിന്ന് ജോധ്പൂരിലേക്ക് പോകുന്ന 6E 133 വിമാനം അഹമ്മദാബാദിലേക്കും, കോഴിക്കോട് നിന്ന് ദമ്മാമിലേക്ക് പോകുന്ന 6E 87 വിമാനം മുംബൈയിലേക്കും തിരിച്ചുവിട്ടതായി ഉദ്യോ​ഗസ്ഥർ അറിയിച്ചു.

6E 11 (ഡൽഹി-ഇസ്താംബുൾ), 6E 92 (ജിദ്ദ-മുംബൈ), 6E 112 (ഗോവ-അഹമ്മദാബാദ്), 6E 125 (ബെംഗളൂരു-ജാർസുഗുഡ), 6E 127 (അമൃത്സർ-അഹമ്മദാബാദ്), 6E 135 (കൊൽക്കത്ത-പൂനെ) 6E 149 (ഹൈദരാബാദ്-ബാഗ്‌ഡോഗ്ര), 6E 173 (ഡൽഹി-ബെംഗളൂരു), 6E 175 (ബെംഗളൂരു-ഡൽഹി വരെ), 6E 197 (റായ്പൂർ-ഹൈദരാബാദ്), 6E 248 (മുംബൈ-കൊൽക്കത്ത), 6E 277 (അഹമ്മദാബാദ്-ലഖ്‌നൗ) , 6E 312 (ബെംഗളൂരു-കൊൽക്കത്ത), 6E 235 (കൊൽക്കത്ത-ബെംഗളൂരു), 6E 74 (റിയാദ്-മുംബൈ) എന്നിവയാണ്  ഇൻഡിഗോ പ്രസ്താവന പ്രകാരം അലേർട്ടുകൾ ലഭിച്ച വിമാനങ്ങൾ.

വ്യാജ ബോംബ് ഭീഷണി മുഴക്കുന്ന കുറ്റവാളികളെ വിമാനത്തിൽ നിന്ന് വിലക്കാൻ കേന്ദ്രസർക്കാർ ആലോചിക്കുന്നതായി കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി കെ. രാംമോഹൻ നായിഡു പറഞ്ഞു. വ്യാജ ഭീഷണികളെക്കുറിച്ച് അന്വേഷണം ഗൗരവമായി നടക്കുന്നുണ്ടെന്നും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'എക്‌സിൻ്റെ' സഹകരണം തേടുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു

Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News